~~~ഒല്ലൂര്‍ : പൊന്നൂക്കരയില്‍ വീണ്ടും സംഘര്‍ഷത്തിന് സിപിഎം ശ്രമം നടത്തുന്നു. ബിജെപി പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതൃത്വം സംഘര്‍ഷത്തിന് ശ്രമം നടത്തുന്നത്. അക്രമികളായ സിപിഎം പ്രവര്‍ത്തകരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച നാട്ടുകാര്‍ക്കെതിരെ സിപിഎം നേതൃത്വം ഭീഷണി മുഴക്കിയിട്ടുണ്ട്.പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.അറസ്റ്റിലായ ആറ് പേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പൊന്നൂക്കര സ്വദേശികളായ കാലം പറമ്പില്‍ സാഗര്‍ (23), കുരളി വീട്ടില്‍ വിപിന്‍ (24), മാലിപറമ്പില്‍ പ്രണവ്(23),കണ്ടേക്കാട്ടില്‍ സജ്ജു(20), മുളങ്ങാട്ടുപറമ്പില്‍ സനൂപ് (28) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. കൂടുതല്‍ പ്രതകള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. അതിനിടയിലാണ് സാക്ഷികള്‍ക്കു നേരെ ഭീഷണിയുമായി സിപിഎം രംഗത്തെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: