ആഡംബര കാറുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘം പോലീസ് പിടിയിലായപ്പോള്‍
ചാലക്കുടി:…ആഡംബര കാറുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍. സംഘത്തിലെ മുംബൈ സ്വദേശികളായ വിദ്യാസാഗര്‍ എന്ന വിദ്യകുമാര്‍ ,ഹേമരാജ് എന്നിവരെയാണ് മുംബൈയില്‍ നിന്ന് ചാലക്കുടി പോലീസ് പിടികൂടിയത്. നൂറ്റിയമ്പതോളം ആഡംബര കാറുകള്‍ വില്പന നടത്തിയ സംഘത്തിലെ പ്രധാനികളാണിവര്‍.
മുംബൈ സ്വദേശി 2014ല്‍ ചാലക്കുടി സ്വദേശിയായ ടിന്റോ എന്നയാള്‍ക്ക് മോഷ്ടിച്ച കാര്‍ വില്‍പ്പന നടത്തി എട്ടര ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയിരുന്നു.ഇവരുടെ കേരളത്തിലെ പ്രധാന കൂട്ടാളിയായ കാടുകുറ്റി സ്വദേശി മുക്കുംപറമ്പില് പ്രേമദാസ് മകന് അഭിലാഷ് ഉടനെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
എസ്.ഐ.കെ.എസ്.ഷംസീര്‍,സീനിയര്‍ പോലീസ് ഓഫീസര്‍ എം.ഒ,സാജു,കെ.കെ.ബിജു എന്നിവരാണ് തൃശ്ശൂര്‍ എസ്പി ആര് നിശാന്തിനിയുടെയും, ഡിവൈഎസ്പി എസ്.സജുവിന്റെയും സിഐ എം.കെ.കൃഷ്ണന്റെയും നിര്‍ദ്ദേശാനുസരണം മുംബൈയില്‍ നിന്ന് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: