പുല്‍പ്പള്ളി : വ്യാസ ജയന്തി ഗുരുപൂര്‍ണ്ണിമ ആഘോഷം ശ്രീ വാല്മീകി വിദ്യാനികേതന്‍ സമുചിതമായി ആഘോഷിച്ചു. സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഗുരുതുല്യരായവരെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പാദപൂജ നടത്തി ആദരിച്ചു. ജൈവകൃഷിമേഖലയില്‍ പ്രഗത്ഭനായ കോച്ചേരിയില്‍ ഫ്രാന്‍സിസ്, പഴശ്ശി രാജ കോളേജില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ പി. പത്മനാഭന് മാസ്റ്റര്‍, കരകൗശല വിദ്യയില്‍ നേട്ടങ്ങള്‍ കൈവരിച്ച ശെല്വന്, സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളില്‍ അന്‍പത് വര്‍ഷത്തോളം ജനസേവനം നടത്തിയ വി എന്‍ ലക്ഷ്മണന്, എന്നിവരെയാണ് ഭാരതീയ രീതിയില്‍ ആദരിച്ചത്. യോഗത്തില്‍ ക്ഷേമ സമിതി പ്രസിഡന്റ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.വിദ്യാലയ സമിതി സെക്രട്ടറി എം ബി നന്ദനന്‍, പ്രധാന അദ്ധ്യാപകന്‍എം കെ ശ്രീനിവാസന് മാസ്റ്റര്‍ എന്നിവര്‍ ഗുരുപൂര്‍ണ്ണിമ സന്ദേശം നല്കി. രജിത ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.
ചെറുകാട്ടൂര്‍ : കൃഷ്ണമൂല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വ്യാസജയന്തി ഗുരുപൂര്ണ്ണിമയോടുനബന്ധിച്ച് പാഞ്ചജന്യം സന്നദ്ധസേവാസംഘത്തിന്റെയും സംസ്കൃത ബാലകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. മുന്‍ ഗവ.അധ്യാപക പരിശീനകേന്ദ്രം പ്രിന്‍സിപ്പാള്‍ ശശിധരന് മാസ്റ്റര്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.ഗോപാലന് മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ സ്വീകരിച്ചു. കെ.ബാബുരാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് പി.സി.ചന്ദ്രശേഖരന് ഗുരുക്കന്മാരെ ആദരിച്ചു. എം.ബി.ഹരികുമാര്‍, ഒ.ടി.മാലതി, ഒ.വി.ഹരീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാനന്തവാടി : മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തില്‍ ഗുരപൂര്ണ്ണിമ ആഘോഷം നടന്നു. ഗുരുപാദുകപൂജക്ക് മഠാധിപതി അക്ഷയാമൃതചൈതന്യ നേതൃത്വം നല്കി. സജീവന് കോഴിക്കോട് പ്രഭാഷണം നടത്തി. അമ്മ നടപ്പാക്കുന്ന സൗജന്യമായി ശുചിമുറി നിര്‍മ്മിച്ചുകൊടുക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സ്വാമിജി നിര്‍വഹിച്ചു. ഭക്തിഗാനസുധ, പ്രസാദവിതരണം എന്നിവയുമുണ്ടായി. പരിപാടികള്‍ക്ക് ബ്രഹ്മചാരിമാരായ രാധാകൃഷ്ണന്, രത്നാകരന്, മുകുന്ദന്, ഷൈലജ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: