കല്‍പ്പറ്റ : കേരളത്തില്‍ ഭൂമാഫിയകളുടെ കൈവശം അഞ്ചുലക്ഷം ഏക്കര്‍ മിച്ചഭൂമിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസമിതിയംഗം കെ. പ്രഭാകരന്. എസ്സി-എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്സം ഗ്രാന്റ് ചുരുങ്ങിയത് ആയിരം രൂപയാക്കി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദി വയനാട് ജില്ലാ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദേഹം. സമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ക്രിസ്റ്റ്യന്‍-മുസ്ലിം വിഭാഗങ്ങള്‍ക്ക് ആയിരം രൂപ സ്ക്കോളര്‍ഷിപ്പ് ലഭിക്കുമ്പോള്‍ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇരുനൂറ്റിയമ്പത് രൂപയാണ് കിട്ടുന്നത്. ഹൈന്ദവരെ പീഡിപ്പിക്കുന്ന നയമാണ് ഇടതുവലതു മുന്നണികള്‍ സ്വീകരിച്ചുവരുന്നത്.
ആവശ്യങ്ങള്‍ക്ക് വേണ്ടി ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ചെന്ന് യാചിക്കേണ്ട സ്ഥിതിയാണ് അവരുടേത്. സര്‍ക്കാര്‍ തുല്യ നീതി കാണിക്കണം. വനവാസി വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്റില്‍ കൈയിട്ടുവാരി പിടിഎ ഫണ്ട് സ്വരൂപിക്കുന്ന നടപടിയില്‍ നിന്ന് സ്ക്കൂളുകളും പിന്മാറണം 2012 മെയ് 23ന് യുഡിഎഫ് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശപത്രിക നടപ്പാക്കാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് നല്കുന്നപോലെ വനവാസികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് നല്കാന് എല്‍ഡിഎഫ് സര്‍ക്കാരിന് ആവിലെന്നാണ് മന്തി എ.കെ. ബാലന് പറയുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും തുച്ഛമായ ഇരുനൂറ്റിയമ്പത് രൂപയാണ് ലംപ്സംഗ്രാന്റ് നല്‍കുന്നത്. ഗ്രാന്റ് ചുരുങ്ങിയത് ആയിരം രൂപയാക്കണമെന്ന ആവശ്യമുന്നയിച്ച് പലപ്പോഴായി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയതാണ്. എന്നാല്‍ ഇന്നേവരെ ഗ്രാന്റ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ മറികടന്ന് പാലോളി കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് മറ്റ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
കോളനികളില്‍ രൂക്ഷമായ മതപരിവര്‍ത്തനം തടയുക, ഭൂരഹിതരായ എസ്സി എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി വീതം അനുവദിക്കുക, വനവാസി ഹോസ്റ്റലുകളില്‍ ജില്ലാ കളക്ടര്‍ പരിശോധന നടത്തുക, വനവാസി ഫണ്ട് ലാപ്സാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുക, ജില്ലയില്‍ മതിയായ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അദേഹം ഉന്നയിച്ചു.
സംസ്ഥാന തലത്തില്‍ നടക്കുന്ന സമരപരിപാടിയുടെ ഭാഗമായാണ് മാര്‍ച്ചും ധര്‍ണ്ണയും നടന്നത്. ജില്ലാ വര്ക്കിം ഗ് പ്രസിഡന്റ് കെ.ജഗനാഥകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി സി. കെ.ഉദയന്‍, പൂതാടി മോഹനന്, ബാലന് വലക്കോട്ടില്‍, നിഖില്‍ദാസ് ഓടത്തോട്, കുറുമസമാജം ജില്ലാ കമ്മിറ്റിയംഗം വിജയന് അപ്പാട്, കുന്നംമ്പറ്റ സമരഭൂമി സെക്രട്ടറി കെ.മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: