Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാ(ഇരുട്ട്)മായണം

Janmabhumi Online by Janmabhumi Online
Jul 20, 2016, 12:56 pm IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

ഒരു കർക്കടകമാസം കൂടി. രാമായണമാസം വന്നപ്പോഴാണ് പ്രധാനപ്പെട്ട ചില സംഗതികൾ ശ്രദ്ധയിൽപ്പെടുന്നത്. അദ്ധ്യാത്മരാമായണം വിപണിയിൽ സുലഭമായിരിക്കുന്നു. ഡിസി ബുക്‌സും മാതൃഭൂമിയും എസ്പിസിഎസ്സും തുടങ്ങി വമ്പൻ പ്രസാധകർ മത്സരബുദ്ധിയോടെ രാമായണം ഇറക്കുന്നു. എല്ലാ വർഷവും അച്ചടിച്ചിറക്കുന്ന രാമായണത്തിന്റെ ഒന്നാം പേജിൽ പ്രശസ്തരും അതിപ്രശസ്തരുമായ ചിലരുടെ പേര് കാണുന്നു, ഇന്ന വ്യക്തി സംശോധനം(പിഴ തീർത്തത്) ചെയ്തത് എന്ന കുറിപ്പോടെ.

പിഴ എന്ന രണ്ടക്ഷരം വായിച്ചതിന്റെ കയ്പ് കരുപ്പട്ടി കടിച്ചിട്ടും മാറുന്നുമില്ല. കാലം ചെല്ലുന്തോറും അദ്ധ്യാത്മരാമായണം എഴുതിയതിന്റെ ക്രെഡിറ്റും തുഞ്ചത്ത് എഴുത്തച്ഛനിൽ നിന്നും മറ്റുപലരും അവകാശപ്പെട്ടേക്കാം.

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് അനശ്വര കൃതിയായത് ഭക്തി പ്രമേയമാക്കിയതുകൊണ്ടുമാത്രമല്ല. എഴുത്തച്ഛന് മുമ്പും ശേഷവും ധാരാളം ഭക്തികാവ്യങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. ശ്രീരാമന്റെ കഥയും എഴുത്തച്ഛന്റെ, അദ്ധ്യാത്മ രാമായണത്തോടുള്ള സമീപനം അഥവാ വിഷയത്തെ നേരിട്ട മനോഭാവവുമാണ് രാമായണം കിളിപ്പാട്ടിനെ അനശ്വരമാക്കിയത്. ഒട്ടുമേ കർത്ത്യത്വബോധം ഇല്ലാത്ത മഹാകവിയായിരുന്നു എഴുത്തച്ഛൻ. കിളിപ്പാട്ട് രചനയിൽ താനൊരു ഉപകരണം മാത്രമാണെന്ന ചിന്ത എഴുത്തച്ഛനുണ്ടായിരുന്നു.

അഹംബോധം നശിച്ച് പരമാത്മാവിന്റെ സമ്പൂർണമായ ഇച്ഛയ്‌ക്ക് കീഴടങ്ങിയ മനസ്. തുഞ്ചത്താചാര്യന്റെ പേരിന് താഴെ സ്വന്തം പേര് എഴുതിവയ്‌ക്കുന്നവർ കാണാതെ, അറിയാതെ പോകുന്നത് ഇതാണ്. എന്തിനുവേണ്ടി രാമായണം വായിക്കണം എന്ന ആശയത്തിന് ഉത്തരവും ഇതുതന്നെയാണ്. പ്രൂഫ് റീഡിങ് നടത്തിയ അതിപ്രശസ്തന്റെ പേരുകൂടി വച്ചാലെ രാമായണം വിൽപന കൂടൂതൽ നടക്കൂവെന്ന അബദ്ധധാരണ പുസ്തക പ്രസാധകർ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

പ്രശസ്തരായ സംശോധകർക്ക് സ്വന്തംപേര് രാമായണത്തിന്റെ ആദ്യപേജിൽ അച്ചടിച്ചുവച്ചാൽ ചുളുവിൽ എഴുത്തച്ഛനുമായി ഐഡന്റിഫിക്കേഷൻ ഉണ്ടാക്കാം. അന്നത്തെ ആചാര്യൻ സമം ഇന്നത്തെ ഇദ്ദേഹം എന്നതായിരിക്കുന്നു സ്ഥിതി. രാമായണത്തിന്റെ ആദ്യപേജ് തുറക്കുന്ന വായനക്കാരന്റെ മനസ്സിലേക്ക് മാന്യമായ ഒരു സ്ഥാനത്തോടെ പ്രതിഷ്ഠ ഉറപ്പിക്കാം. സായിപ്പ് പ്രസവിക്കും,മലയാളി മുലയൂട്ടും എന്നതാണ് ചിന്തയുടെ കാര്യത്തിൽ സംഭവിക്കാറ്.

മനുഷ്യന്റെ ഈഗോയുടെ സ്വയംപ്രകാശനമാണ് എഴുത്തെന്നും ഈഗോ അവസാനിച്ചാൽപ്പിന്നെ എഴുത്തില്ലെന്നും പൂന്താനത്തെ വായിച്ചിട്ടില്ലാത്ത, ജർമ്മൻ സർവകലാശാലയിൽ ഡെമോൺസ്‌ട്രേഷൻ നടത്തിയിട്ടുള്ള വിമർശനകോളം പ്രൊഫസർമാർ തീരുമാനമെടുക്കുന്നു.

മലയാളഭാഷയിൽ കുഞ്ഞൻപിള്ളയെന്നും നാണുവാശാനെന്നും രണ്ട് ഒന്നാംനിര എഴുത്തുകാർ ഉണ്ടായിരുന്നു. പറയുന്നത് ശിഷ്യന്മാർ എഴുതിയെടുക്കും. എഴുതിയെടുക്കാൻ വേണ്ടി ഒന്നും പറയില്ല. എഴുതി സൂക്ഷിക്കുകയോ അച്ചടിക്കുകയോ, വിമാനം പറത്തുകയോ ചെയ്യാം. സന്തോഷവുമിവ്വ, പരിഭവവുമില്ല.

എഴുതിയതിന്റെ താഴെ ചട്ടമ്പിസ്വാമി വഹ, ശ്രീനാരായണഗുരു വഹ എന്ന് ഒരിക്കലും ഒപ്പുവച്ചിട്ടുമില്ല. ഇത്തരം മനസ്സിൽ നിന്നാണ് ഉന്നതമായ ആദ്ധ്യാത്മിക ചിന്തകളും അനശ്വര കൃതികളും പിറക്കുന്നത്. ഈ വസ്തുതയാണ് ഇന്നത്തെ സാഹിത്യകാരന്മാർ മറന്നുപോകുന്നത്.

തികച്ചും നിസാരം, അക്കാദമികം, സാഹിത്യപരം, വ്യത്യസ്തമായ വായന എന്നൊക്കെയുള്ള പേരിൽ നമ്മൾ കണ്ടില്ലെന്നു നടിക്കുന്ന ചില അട്ടിമറികൾ നമ്മുടെ ഇതിഹാസങ്ങൾക്കുനേരെയും നടക്കുന്നുണ്ട്. ഉദാ: ഭീമന്റെ പ്രാധാന്യം, കർണ്ണന്റെ പ്രാധാന്യം. മറ്റൊന്നാണ് ഊർമിളയുടെ ത്യാഗം. പറഞ്ഞുപറഞ്ഞ് ഊർമ്മിള സീതയേക്കാൾ ശ്രേഷ്ഠയായി.

എത്ര വായിച്ചിട്ടും മനസ്സിലാകുന്നില്ല എന്താണ് ഊർമ്മിളയ്‌ക്ക് ഇത്ര പ്രാധാന്യം വരാൻ കാരണമെന്ന്. ശ്രീരാമനൊപ്പം കാട്ടിൽ പോയേതീരു എ്ന്ന നിർബന്ധബുദ്ധി സീത പ്രകടിപ്പിക്കുന്നുണ്ട് ഇത്തരം നിർബന്ധം ഊർമ്മിള ലക്ഷ്മണനുമേൽ പ്രകടിപ്പിച്ചിരുന്നോ എന്ന് മനസ്സിലാകുന്നില്ല. വൽക്കലം ധരിച്ച് കാട്ടിൽ പോകേണ്ട ആവശ്യമില്ല എന്ന് വസിഷ്ഠമഹർഷിയും ശ്രീരാമനും ആവശ്യപ്പെട്ടിട്ടും സീത തയ്യാറാകുന്നില്ല. ശ്രീരാമൻ കാട്ടിൽ പോയാൽ രാജ്യം ഭരിക്കാനുള്ള അടുത്ത അവകാശം മഹാറാണിയായ സീതയ്‌ക്കാണെന്നും അതിനാൽ അവർക്ക് അധികാരം ഏറ്റെടുത്ത് ശ്രീരാമന്റെ വനവാസം തന്നെ റദ്ദുചെയ്യാമെന്നും വസിഷ്ഠമഹർഷി ഉപദേശിക്കുന്നു.

അവർ അതിനും തയ്യാറാകുന്നില്ല. പതിനാല് വർഷം ശ്രീരാമനും സീതയും ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചു. ഭരതന്റെ പത്‌നിയായ മാണ്ഡവിയുടെ ജീവിതമെടുത്താലോ? മാണ്ഡവിയുടെ കൺമുന്നിൽ ഭരതൻ കൊട്ടാരത്തിന് വെളിയിൽ സന്യാസിയായി ജീവിച്ചു. ഗുഹയിൽ കഴിഞ്ഞു. ഊർമ്മിളയേക്കാൾ വേദന മാണ്ഡവി അനുഭവിച്ചു. മക്കളെപ്പിരിഞ്ഞിരിക്കേണ്ടിവന്ന രാജമാതാക്കളുടെ ദുഖമോ?. ഇതൊക്കെ വിളിച്ചുപറയാൻ കഴിയാതെ നമ്മുടെ പേനയെ വരിഞ്ഞുമുറുക്കത്തക്ക വിധം എത്ര സമർത്ഥമായാണ് കഥാപാത്രങ്ങളെ മുൻനിർത്തി അട്ടിമറികൾ നടത്തുന്നത്. ഭീമനാണ് കുരുക്ഷേത്ര യുദ്ധം ജയിപ്പിച്ചത് എന്നു വരുത്തിത്തീർത്താൽ കാലംകൊണ്ട് കൃഷ്ണനെ നാലാമനോ അഞ്ചാമനോ ആക്കാം.

വേദവ്യാസന്റെ മൗനത്തിന് വ്യാഖ്യാനം നൽകുകയാണ് രണ്ടാമൂഴത്തിലൂടെ താൻ ചെയ്തതെന്ന് എംടി അവകാശപ്പെടുന്നു. ഭഗവാൻ വ്യാസന്റെ മൗനത്തിന് വ്യാഖ്യാനം നൽകുകയോ?. വേദവ്യാസനല്ലാതെ മറ്റാർക്കാണ് അതിന് കഴിയുക.

ഭീമൻ പോയിട്ട് അർജ്ജുനൻ പോലും കുരുക്ഷേത്രയുദ്ധം ജയിക്കാൻ പടക്കളത്തിൽ ഒന്നും ചെയ്തില്ല. ആകെ രണ്ടുപേരെ യുദ്ധം ചെയ്തുള്ളു-ഭീഷ്മരും ദ്രോണരും. അതിന് തെളിവും ഉണ്ട്. സാക്ഷാൽ കൃഷ്ണന് പ്രതിജ്ഞ ലംഘിച്ച് ഭീഷ്മർക്കെതിരെ ആയുധം എടുക്കേണ്ടി വന്നു. സപ്തർഷികൾക്കും വേദവ്യാസനം ദ്രോണരോട് ഈ അരുംകൊല നിർത്താൻ അപേക്ഷിക്കേണ്ടി വന്നു.

കൃഷ്ണന്റെ ബുദ്ധിക്കെതിരെ ഈ രണ്ടുപേർ യുദ്ധം ചെയ്തുതോറ്റു. ഭഗവാൻ പടക്കളത്തിൽ ഇറങ്ങിയില്ലായിരുന്നുവെങ്കിൽ ഭാരതയുദ്ധം ഒറ്റദിവസം കൊണ്ട് തീർന്നേനെ. ദ്രോണരും ഭീഷ്മരും കൂടി പാണ്ഡവവംശം മുടിച്ചേനെ. ഇതൊന്നും പറയാൻ ഹിന്ദുക്കൾക്ക് വയ്യ.

പറയാൻ മനസ്സുള്ളവന് കൂടുതൽ അറിവും ഭാഷയുമില്ല. അറിയാവുന്നവന് ലജ്ജ, മടി, പേടി. എല്ലാം കൂടി ഒത്തുവരുന്ന പി.നാരായണക്കുറുപ്പ്, എസ്. രമേശൻ നായർ, മാടമ്പ് എന്നിവർ തിരികൊളുത്തുന്നു. നാം അത് ഏറ്റെടുക്കുകയേ വേണ്ടു.

കാലം ചെല്ലുമ്പോൾ ഊർമ്മിള നായികയും ശ്രീരാമനും സീതയും ഗസ്റ്റ് റോളിലുമായി രാമായണം ഇറങ്ങും. ഭഗവാൻ പരമശിവൻ ടിബറ്റിൽ ജീവിച്ചിരുന്ന ആദിവാസി പോരാളിയാണെന്ന് സ്ഥാപിച്ചെടുക്കുന്ന നോവൽ ബെസ്റ്റ് സെല്ലറാണ്. അപനിർമാണങ്ങളെ നാം എന്തുവിലകൊടുത്തും ചെറുത്തേ മതിയാവൂ. പേന മഷിയിൽ മുക്കി ചങ്കിനു കുത്തുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യം അല്ലെന്ന്, അതിന് ചില അപകടകരങ്ങളായ ദുരുദ്ദേശ്യങ്ങളുണ്ടെന്ന് നാം അറിയേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹം അത് ചിന്തിക്കുന്നില്ലല്ലോ!.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍
India

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

Kerala

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

Health

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

Kerala

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

Education

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും

നുസ്രത്ത് ജഹാന്‍ (വലത്ത്)

നിമിഷപ്രിയയുടെ കേസ്: അമിത്ഷാ ഒപ്പിടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്ന് നുസ്രത്ത് ജഹാൻ

കേരള സര്‍വകലാശാല: ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഓണ്‍ലൈന്‍ യോഗം വിളിച്ച് വി സി ഡോ മോഹനന്‍ കുന്നുമ്മല്‍

യയാതി’ അരങ്ങില്‍

ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പട്ടാളത്തെ അയക്കാനുള്ള മുഹമ്മദ് യൂനസ് പദ്ധതി പൊളിഞ്ഞു, ഇപ്പോള്‍ മോദിയ്‌ക്ക് മാമ്പഴം

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

ഹിമന്ത ശർമ്മയെ ജയിലിൽ അടയ്‌ക്കുമെന്ന് രാഹുൽ : ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നയാളാണ് എന്നെ ജയിലിൽ അടയ്‌ക്കാൻ നടക്കുന്നത് ; പരിഹസിച്ച് ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies