വടകര: തണല്‍ മരം നിലംപൊത്തി വടകര നഗരഹൃദയത്തില്‍ ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. വടകര കീര്‍ത്തി തിയേറ്ററിന് സമീപമാണ് മരം വീണത്. ഇന്നലെ കാലത്ത് എട്ടരയോടെയാണ് കൂറ്റന്‍ തണല്‍ മരം കനത്ത മഴയെത്തുടര്‍ന്ന് നിലംപൊത്തിയത്. നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ അറിയിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ പണിപ്പെട്ടാണ് നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റിയത്. അനുബന്ധ റോഡുകള്‍ വഴി പോലീസ് ഗതാഗതം തിരിച്ചുവിട്ടത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
















