നാദാപുരം:അനധികൃത കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയ വിലങ്ങാട്ഉടുമ്പിറങ്ങി മലയില്‍ ഡെപ്യൂട്ടികളക്ടര്‍ സന്ദര്‍ശിച്ചു .പ്രകൃതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട വിലങ്ങാട് ഉടുമ്പിറങ്ങിമലയില്‍ കരിങ്കല്‍ഖനനത്തിന് ഭൂമാഫിയകള്‍ക്ക് അനുമതി നല്‍കിയ വാണിമേല്‍ ഗ്രാമപഞ്ചായത്തിനെതിരെ യുവമോര്‍ച്ച കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു .ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ കോഴിക്കോട് ഡെപ്യൂട്ടികളക്ടര്‍ ബി അബ്ദുള്‍ നാസര്‍ ഉടുമ്പിറങ്ങി മലയില്‍ എത്തി.രേഖകള്‍ പരിശോധിച്ച് സ്‌റ്റോപ്പ് മെമ്മോ അടക്കമുള്ള നടപടി കളുമായി മുന്നോട്ട് പോകുമെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ക്കു സമര്‍ പ്പിക്കുമെന്നും ഇവര്‍പറഞ്ഞു.
വടകര തഹസില്‍ദാര്‍ എം സതീഷ്‌കുമാര്‍,വിലങ്ങാട് വില്ലേജ്ഓഫീസര്‍ ആര്‍. ഗീത, പഞ്ചായത്ത് സിക്രട്ടറി ഷാഹുല്‍ഹമീദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഇവിടെനിന്നും വന്‍തോതില്‍സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയതിനെതുടര്‍ന്നാണ് റവന്യൂഅധികൃതര്‍ ഇവിടെ പരിശോധനക്കായി എത്തിയത്. പന്ത്രണ്ടുസെന്റ് സ്ഥലത്ത് ഖനനം നടത്താനാണ് പഞ്ചായത്ത് ഇവിടെ അനുമതിനല്‍കിയിരിക്കുന്നത് . എന്നാല്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ കഴിയുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ച്‌ചെടുത്തത്. ചെറിയതോതിലുള്ള ഖനനത്തിന്റെ മറവില്‍ പ്രദേശമാകെ വെളുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന നാട്ടുകാരുടെയും യുവജന സംഘടനകളുടെയും ആരോപണം ശരിവെക്കുന്നതാണ് സ്ഥലത്തെപ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് .
















