ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി അടച്ചു പൂട്ടാന്‍ കാടുകുറ്റി പഞ്ചായത്ത് നോട്ടീസ് നല്കി.ആറു മാസത്തിനിടയില്‍ രണ്ട് തവണ കമ്പനിയുടെ മാലിന്യ പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തേക്കൊഴുകിയത് വലിയ ജനരോഷത്തിനടയാക്കിയിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനി പഞ്ചായത്തില്‍ ലൈസന്‍സിനായി നല്കിയ അപ്പീല്‍ പഞ്ചായത്ത് സെക്രട്ടറി തള്ളിയത്.
ഇതിനിടെ കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പൊട്ടിയ മാലിന്യ പൈപ്പ് കളക്ടറുടെ പ്രത്യേക നിര്‍ദ്ദേക പ്രകാരം അറ്റകുറ്റ പണികള്‍ നടത്തി. ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തുവന്നത് സംഘര്‍ത്തിനിടയാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ഡിവൈഎസ്പി എസ്.സജുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെതിയിരുന്നു. കമ്പനിക്ക് സമീപത്തുള്ള പൊതുമരാമത്ത് വകുപ്പ് റോഡിലൂടെ പോകുന്ന മാലിന്യ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡും തകര്‍ന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പൈപ്പ് പൊട്ടിയത്.
ഇതോടെ മാലിന്യം പുറത്തേക്കൊഴുക്കിയത് വന്‍പ്രതിഷേധത്തിന് ഇടയാക്കി. റോഡ് തകര്‍ന്നതും വാഹനഗതാഗതത്തെ ബാധിച്ചു. ഇതിനെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ പൈപ്പുകള്‍ കേടുപാടുകള്‍ തീര്‍ക്കുവാന്‍ തീരുമാനിച്ചത്. പ്രതിഷേധവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് കളക്ടറെ സമീപ്പിക്കുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് പൈപ്പിന്റെ കേടുപാടുകള്‍ ശരിയാക്കിയത്. പൈപ്പുകള്‍ ശരിയാക്കുന്നിടത്ത് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ വി.കെ.മോഹനന്, കെ.എം.അനില്‍കുമാര്‍, സതീഷ് മാളിയേക്കല്‍, ബാബു നമ്പാടന്, ജെയ്സണ്‍ പാനിക്കുളം, പ്രതിഷേധവുമായി രംഗത്ത് വന്നു സിഐ എം.കെ.കൃഷ്ണന്, എസ്ഐമാരായ ടി.ആര്.രാജേഷ്,എ.നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള പോലീസ് നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: