കടല്‍ത്തീരത്ത് കുറേ സമയം ഇരുന്നിട്ട് ശരീരം ഒന്ന് ഉരസിനോക്കിയാല്‍ ഉപ്പുരസം അനുഭവപ്പെടുകയില്ലേ? ചന്ദനത്തിരി നിര്‍മ്മിക്കുന്നിടത്ത് ചെന്ന് തിരികെ പോരുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് ചന്ദനത്തിരിയുടെ സുഗന്ധം ഉണ്ടാവും. പക്ഷെ അത് നിങ്ങള്‍ക്കാരും കൊണ്ടുതന്നതല്ല. അവിടെ ചെന്നതിന്റെ ഫലമായി കിട്ടിയതാണ്. അതുപോലെയാണ് മഹാത്മാക്കളുടെ സമീപത്ത് ചെന്നാലുള്ള അനുഭവം.
നാം അറിയാതെതന്നെ, നമ്മുടെ ഉള്ളില്‍, നല്ല സംസ്‌കാരങ്ങള്‍ ജനിക്കും. അവരുടെ സാമിപ്യം കൊണ്ട്. നമ്മുടെ ദുഃസ്വഭാവം മാറും. ഉപ്പുവെള്ളം നദിയിലെത്തിക്കഴിയുമ്പോള്‍ ശുദ്ധജലമായി മാറുന്നില്ലേ? ആ സാമിപ്യത്തില്‍ തന്നെ ഉപ്പുവെള്ളത്തിന് മാറ്റം സംഭവിച്ചു. അതുപോലെ മഹാത്മാക്കളുടെ സാമിപ്യം തന്നെ നമ്മളെ നന്നാക്കുന്നു.
















