ഈ നിര്‍വ്വികാരമാം ലോകത്തില്‍ നിന്നും
മനുജന് നാം അലതല്ലും കളിയോടം തന്നില്‍
നിറദീപം തെളിയുന്ന ഈ ഭൂമി തന്നില്‍
നാം വീണുപോയിടുന്നു ദു:ഖാര്ണ്ണവത്തില്
മൗനവും വാചാലമാക്കി മാറ്റും നിന്റെ
മൊഴികളാല് താരാട്ടുപാടിയെങ്കില്
നിത്യതമസിന് അഗാധമാം ഗര്‍ത്തത്തില്‍
വീണു പോയിടുന്നു മനുഷ്യ ജന്മം.
ജനിമൃതി സത്യമാണെങ്കിലും നിത്യവും
ഒരു നിമിഷം ഞാന്‍ സ്മരിച്ചിടുന്നു.
ക്രൂരതതന്‍ മുഖപടം നീങ്ങിയെങ്കില്‍
ഈ ധരതന്നില്‍ അമൃതമായ് മാറിയെങ്കില്‍
മനസ്സിന്റെ കോണുകള്‍ മിഴി തുറന്നു നില്‍ക്കെ
അറിയാതെ പോയി നിത്യമാം സത്യം
മനുജാ നീ ചൊല്ലു ഇനിയുമൊരു ജന്മം
ഈ ധരതന്നില്‍ വന്നുപിറന്നീടുമോ
നിത്യ ജ്യോതിത്സായി തെളിഞ്ഞീടുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: