മാവുങ്കാല്‍: പുതിയകണ്ടം സനാതനം സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ മാവുങ്കാല്‍ കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ 24ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ പുതിയകണ്ടം ഗവ.യുപി സ്കൂളില്‍ സൗജന്യ തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് നടത്തും. വാര്‍ഡംഗം ഗീതാ ബാബുരാജ് ഉദ്ഘാടനം ചെയ്യും. കാര്യദര്‍ശി കെ.ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. ക്യാമ്പ് കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന് ക്യാമ്പ് വിശദീകരിക്കും. പി.ദയാനന്ദന് സ്വാഗതവും പി.പ്രസാദ് നന്ദിയും പറയും. ക്യാമ്പില്‍ സൗജന്യ നിരക്കില്‍ കണ്ണട വിതരണം ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 22ന് മുമ്പ് 9947207707, 9961111301 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: