Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിമുക്തഭടനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 10:57 am IST
in Kollam

ചവറ: വിമുക്ത ഭടനെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി മൂന്ന് മാസമായിട്ടും നടപടിയില്ല. വിവരം അന്വേഷിക്കാന്‍ പോലും പോലീസ് തയ്യാറാകാതായതോടെ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കി.

ചവറ പയ്യലക്കാവ് ശ്രീനിലയത്തില്‍ ശശിധരന്‍പിള്ള (50)യാണ് 2016 ഏപ്രില്‍ രണ്ടാം തീയതി മുതല്‍ കാണാതായത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം ഹോട്ടല്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു. ഫോണ്‍പോലും വീട്ടിലുപേക്ഷിച്ച് നിന്ന വേഷത്തിലാണ് ഇദ്ദേഹത്തെ കാണാതായത്. ഭര്‍ത്താവിനെ കാണാതായതോടെ ഭാര്യ കലാവതി ഏപ്രില്‍ 17നാണ് ചവറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. എന്നാല്‍ സംഭവം നടന്ന് മാസം മൂന്ന് പിന്നിട്ടിട്ടും ഇതുവരെയും പ്രാഥമികഅന്വേഷണത്തിന് പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് ആരോപണമുയര്‍ന്നു.

സാധാരണ വീട്ടില്‍ നിന്നും പോയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ഇദ്ദേഹം തിരിച്ചെത്തുന്നതാണ്. എന്നാല്‍ ആഴ്ചകളും മാസങ്ങളുമായിട്ടും ആളിനെപറ്റി ഒരു വിവരവുമില്ലാതായതോടെ ആശങ്കയിലും ആധിയിലുമാണ് കുടുംബാംഗങ്ങള്‍. ഇതിനിടയില്‍ ശശിധരന്‍പിള്ളയെ തിരക്കി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാനാകാത്തവര്‍ ഉണ്ടെന്നറിഞ്ഞതോടെ അവിടെ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള സകല ആശുപത്രികളിലും അജ്ഞാതരുടെ കൂട്ടത്തിലുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കണ്ണീരോടെ കലാവതി പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെ ജൂലൈ രണ്ടിനാണ് കൊല്ലം കമ്മീഷണര്‍ക്ക് പരാതി നല്‍കുന്നത്.

എന്നാല്‍ സ്‌റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കമ്മീഷണര്‍ ചവറ സ്‌റ്റേഷനിലേക്ക് ഉത്തരവ് നല്‍കിയെങ്കിലും ഇതുവരെയും അന്വേഷണമോ നടപടിയോ ഉണ്ടായില്ലന്ന് വീട്ടുകാര്‍ പറയുന്നു. പട്ടാളത്തിലെ ജോലിക്കിടയില്‍ നെട്ടല്ലിനുണ്ടായ അപകടത്തെ തുടര്‍ന്ന് നിര്‍ബന്ധിത വിരമിക്കലിന് വിധേയനായ ശശിധരന്‍പിള്ളയുടെ വലതുകണ്ണില്‍ പെര്‍മനന്റ് ലെന്‍സ് ഘടിപ്പിച്ചിട്ടുണ്ട്. കൈകളിലും നെഞ്ചിലും പൊള്ളലേറ്റ പാടുകളുമുണ്ട്. മകനായ ശ്രീക്കുട്ടനും ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിക്കുകയാണ്. ആഗസ്റ്റ് 28ന് മകളുടെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്. അച്ഛന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന വിവാഹത്തിന് മുമ്പെങ്കിലും ശശിധരന്‍പിള്ളയുടെ തിരോധാനത്തെ കുറിച്ച് എന്തെങ്കിലും തുമ്പുണ്ടാകണമെന്ന ഒറ്റ അഗ്രഹത്തില്‍ ഉറക്കമിളച്ച് കാത്തിരിക്കുകയാണ് ഈ കുടുംബം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.