മുന്നാക്ക സമുദായ സംരക്ഷണ മുന്നണിയുടെ മാങ്കാവ് യൂനിറ്റ് സമ്മേളനം സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: മുന്നാക്ക സമുദായ സംരക്ഷണ മുന്നണിയുടെ മാങ്കാവ് യൂനിറ്റ് സമ്മേളനം സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്തു. നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് താമരക്കുളം വാസുദേവന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന യൂത്ത് പ്രസിഡന്റ് സിബി നരിക്കുനി, എം. ശ്രീറാം, പ്രൊഫ. ശശിവര്‍മ്മ, എം. ഉണ്ണികൃഷ്ണന്‍ നായര്‍, പി. രാജന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
മുന്നാക്ക സമുദായ സംരക്ഷണ മുന്നണിയുടെ ജില്ലാതല യോഗം ആഗസ്റ്റ് 7ന് കോഴിക്കോട് നടക്കും. മാങ്കാവ് യൂനിറ്റ് ഭാരവാഹികളായി സി.പി. ലോഹിതാക്ഷന്‍(പ്രസിഡന്റ്), സി.വി. അരവിന്ദാക്ഷന്‍ (വൈ.പ്രസിഡന്റ്), എം.ഉണ്ണികൃഷ്ണന്‍ നായര്‍(സെക്രട്ടറി), എ.ബി. രവീന്ദ്രമേനോന്‍ (ജോ.സെക്രട്ടറി), എസ്.പി വിശ്വനാഥന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
















