കോഴിക്കോട്: ശ്രേഷ്ഠാചാരസഭയുടെ പൂജാ പരിശീലനത്തിന്റെ 22-ാമത് വാര്‍ഷികോത്സവം ജൂലൈ 16, 17 തിയ്യതികളില്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയ ഹാളില്‍ ഗുരു പൂജയോടെ സമാപിച്ചു.
സന്ധ്യാവന്ദനം, ഗണപതിഹോമം, ഭഗവതി സേവ എന്നിവയില്‍ നിരവധി സാധകന്മാര്‍ പ്രായോഗിക പരിശീലനം നേടി. ആചാര്യന്‍ എം.ടി. വിശ്വനാഥന്‍ പൂജാ പരിശീലനത്തിന് നേതൃത്വം നല്‍കി.
പരമാത്മ ഐക്യത്തിന്റെ ആനന്ദത്തില്‍ നിന്ന് ശുഷ്‌കിച്ച് ഭൗതികതലത്തിലേക്ക് പോകുമ്പോഴാണ് ഗുരുകടാക്ഷത്തിന്റെ ആവശ്യകത എന്നും ജീവിത വിജയത്തിന്റെ ഈണമാണ് ഗുരു എന്നും സമാപന സഭയില്‍ സംസാരിച്ച വാസന്തി വിശ്വനാഥ് പറഞ്ഞു.
















