പ്രതി അരുണും പിടികൂടിയ ഹാന്‍സും
ചാലക്കുടി: ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നയാളെ ചാലക്കുടി പോലീസ്അറസ്റ്റ് ചെയ്തു. പുത്തന്‍ വേലിക്കര കൈമാതുരത്തി തോമാസ് മകന്‍ അരുണിനെയാണ് (47) സി.ഐ എം.കെ.കൃഷ്ണനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് മൂവായിരം പാക്കറ്റ് ഹാന്‍സ് പിടികൂടിയിട്ടുണ്ട്.
തൃശ്ശൂര്‍ എസ്പി ആര്‍.നിശാന്തിനിയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ അനേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.കോയമ്പത്തൂരില്‍ നിന്ന് കാറില്‍ കൊണ്ടു വന്ന് ഏജന്റുമാര്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയായിരുന്നു.മുപ്പതെണ്ണത്തിന് 150 രുപക്ക് വാങ്ങുന്ന ഹാന്‍സ് 400 രൂപക്കാണ് ഇയാള്‍ ഏജന്റുമാര്‍ക്ക് നല്‍കിവരുന്നത്.
സിഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹന പരിശോധനക്കിടയില്‍ കാര്‍ കൈ കാണിച്ചപ്പോള്‍ നിറുത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ഹാന്‍സ് കടത്തുവാന്‍ ഉപയോഗിച്ച മാരുതി കാറും പോലീസ്‌കസ്റ്റഡിയിലെടുത്തു.ചാലക്കുടി,മാള,പുത്തന്‍വേലിക്കര,പറവൂര്‍,കൊടുങ്ങല്ലൂര്‍,മുനമ്പം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നത്.എസ്‌ഐ ഇതിഹാസ് താഹ,ക്രൈം സ്‌ക്വാഡ് സംഘംഎം.സതീശന്‍,സി.കെ.സുരേഷ് ,ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ വി.എസ്.അജിത്കുമാര്‍ വി.വി.യു.സില്‍ജോ, സ്‌പെഷ്യല്‍ ബ്രാഞ്ച്ഉദ്യോഗസ്ഥന്‍ സി.ആര്‍.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: