വടശ്ശേരിക്കര: വടശേരിക്കര ടൗണിലും, പരിസര പ്രദേശത്തും അതിരൂക്ഷമായ പേപ്പട്ടി ശല്യം. ഇതു വരെ പത്തോളം പേരെ പേപ്പട്ടി ആക്രമിച്ചു. കടിയേറ്റതില്‍ ചിറ്റാര്‍ പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരനും ഉള്‍പ്പെടുന്നു. ഇന്നലെ രാവിലെ ടൗണില്‍ ബസ്സു കേറാന്‍ കാത്തു നിന്ന 2 പേര് ആക്രമണത്തിനിരയായിട്ടുണ്ട്. നിര്‍ദ്ധന കുടുംബത്തില്‍ പെട്ട ഒരു സുകള് കുട്ടിയെയും പേപ്പട്ടി കടിച്ചുട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ ചികില്‍സാ സഹായം ലഭിച്ചിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
പേപ്പട്ടികള്‍ ധാരാളം കന്നുകാലികളെയും കടിച്ചിട്ടുണ്ട്. ഇരകളില്‍ കൂടുതല്‍ ആടുകളാണ്. മേയാന്‍ വിട്ട ആടുമാടുകളില്‍ ഏതിനെ ഒക്കെ പേപ്പട്ടി ആക്രമിച്ചു എന്ന് ഉടമസ്ഥര്‍ക്ക് തിട്ടമില്ല. നൂറു കണക്കിന പട്ടികളാണ് തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. ഇത് മാസ പൂജക്കെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. പേപ്പട്ടി വിഷത്തിനുള്ള കുത്തിവപ്പും വടശ്ശേരിക്കര പി എച്ച് സി സെന്ററില്‍ ലഭ്യമല്ല. നാട്ടുകാര്‍ അതീവ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: