ചാലക്കുടി: ചിറങ്ങര ക്ഷേത്ര കുളം പിടിച്ചെടുക്കാവാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റിയാവശ്യപ്പെട്ടു.കൊച്ചിന് ദേവസ്വം ബോര്‍ഡ് ക്ഷേത്രമായ ചിറങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കുളം പൊതുകുളമാക്കി മാറ്റുവാനുള്ള ജനപ്രതിനിധികളുടേയും.ചില വ്യക്തികളുടേയും നിലപാടില്‍ ബിജെപി പ്രതിക്ഷേധിച്ചു.ഈ ക്ഷേത്രക്കുളത്തിന് കുറച്ച് മാറി പൊങ്ങത്തുള്ള പഞ്ചായത്ത് കുളത്തിന്റെ കുളിക്കടവുകള്‍ പൊളിച്ചു മാറ്റി സ്വകാര്യ വ്യക്തികള്‍ക്ക് മീന്‍ വളര്‍ത്തുന്നതിന് വാടകക്ക് കൊടുത്തിരിക്കുകയാണ് പഞ്ചായത്ത് ഭരണ സമിതി.കാലങ്ങളായി ക്ഷേത്രക്കുളമായി ഉപയോഗിക്കുന്ന ഈകുളത്തെ പൊതുകുളമാക്കുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഈ നടപടിയില്‍ നിന്ന് പിന്മാറണമെന്നും ബിജെപി ആവശ്യപ്പെട്ടു.യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് അദ്ധ്യഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്.ടി.വി.ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: