കാഞ്ഞങ്ങാട്: കേരളത്തിലെ ഗൗഡ സാരസ്വത ബ്രാഹ്മണരുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് ഹൊസ്ദൂര്ഗിലെ ലക്ഷ്മിവെങ്കടേശ ക്ഷേത്രം (എല്‍വി ടെമ്പിള്‍) നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാശിമഠാധിപതിയുടെ ചതുര്‍മാസ വ്രതത്തിനൊരുങ്ങി. വ്രതാചരണങ്ങള്ക്കായി ക്ഷേത്രത്തിലെത്തിയ കാശിമഠാധിപധി സംയമീന്ദ്രതീര്ത്ഥയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ ഇന്നലെ നിരവധി ഭക്തരാണ് എത്തിച്ചേര്‍ന്നത്. 24നാണ് വ്രതാനുഷ്ഠാനങ്ങള്‍ സ്വീകരിക്കുന്ന പ്രധാന ചടങ്ങ് നടക്കുന്നത്. അന്ന് പ്രത്യേക വൈദികാനുഷ്ഠാനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. തുടര്‍ന്ന് നാലുമാസക്കാലം സ്വാമികള്‍ ജപധ്യാനങ്ങളും പൂജകളുമായി ക്ഷേത്രത്തില്‍ ഉപാസനയിലായിരിക്കും.
1975ല്‍ ഇപ്പോഴത്തെ സ്വാമികളുടെ മുന്‍ഗാമി സ്വാമി സുധീന്ദ്രതീര്‍ത്ഥയാണ് അവസാനമായി വ്രതാചരണത്തിനായി ഹെസ്ദൂര്ഗിലെ ലക്ഷ്മി വെങ്കടേശ ക്ഷേത്രത്തിലെത്തിയത്. ദേശാന്തര യാത്രയില്‍ വ്യാപൃതരായ സന്ന്യാസിമാര്‍ വൈദിക വിധി പ്രകാരം ആത്മീയ ഉന്നമനത്തിനായി നാലുമാസം അനുഷ്ഠിക്കുന്ന ചടങ്ങാണ് ചതുര്‍മാസവ്രതം. നാട്ടിലും വിദേശത്തുള്ള ഒട്ടനവധി ഭക്തര്‍ ദര്‍ശനപുണ്യത്തിനായി ഇനിയുള്ള നാലുമാസക്കാലം കാഞ്ഞങ്ങാട്ടേക്ക് ഒഴുകിയെത്തും. വ്രതാചരണത്തിനായി ക്ഷേത്രത്തില്‍ എത്തിയ സ്വാമിയെ ക്ഷേത്രം ഭാരവാഹികളും വിശ്വാസികളും പൂര്‍ണകുംഭത്തോടുകൂടി വരവേല്‍പ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: