Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിക്ഷേപകര്‍ ഇപ്പോഴും ത്രിശങ്കുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 02:45 pm IST
in Kollam

കൊട്ടാരക്കര: താമരക്കുടി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന 12 കോടിയുടെ തട്ടിപ്പില്‍ അന്വേഷണവും ഇല്ല, നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കുവാന്‍ നടപടികളുമില്ല. സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ടന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ചവര്‍ തങ്ങളൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ കൈമലര്‍ത്തുന്നു. നിക്ഷേപകരാകട്ടെ പണത്തിനായി ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലും.

എല്‍ഡിഎഫ് അധികാരത്തിലേറുമ്പോള്‍ ബാങ്കിനെ രക്ഷിക്കാന്‍ നടപടികളുണ്ടാവുമെന്ന് വിശ്വസിച്ചിരുന്നവര്‍ ഇപ്പോള്‍ ആശങ്കയിലാണ്. എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഒത്തുകളിമൂലം നൂറ്കണക്കിന് നിക്ഷേപകരാണ് തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ട് പെരുവഴിയില്‍ അലയുന്നത്. നിക്ഷേപം തിരികെ കിട്ടാന്‍വേണ്ടി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. സിപിഎം ഏരിയാനേതാക്കന്‍മാര്‍ വരെ ഭരണസമതിയില്‍ ഇരുന്ന കാലത്താണ് തട്ടിപ്പുകള്‍ അരങ്ങേറിയത്. എന്നാല്‍ ഇപ്പോള്‍ തട്ടിപ്പില്‍ പങ്കില്ലെന്നും കുറ്റക്കാരെ ശിക്ഷിക്കുന്നതില്‍ പാര്‍ട്ടി എതിരല്ലെന്നുമാണ് പാര്‍ട്ടി പരസ്യമായി പറയുന്നത്. അതേസമയം രഹസ്യമായി കോണ്‍ഗ്രസുമായി ചേര്‍ന്ന് അന്വേഷണം അട്ടിമറിക്കുകയായിരുന്നു മുന്‍ കാലങ്ങളില്‍ അഴിമതിയില്‍ പങ്കുള്ള സിപിഎം നേതാക്കള്‍. കോണ്‍ഗ്രസാകട്ടെ അധികാരത്തില്‍ ഇരുന്നിട്ടും നിക്ഷേപകര്‍ക്ക് പണം വാങ്ങി നല്‍കാന്‍ തയ്യാറായതുമില്ല.

കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാതെ സ്ഥലം എംപിയുടെ നേതൃത്വത്തില്‍ ചില പ്രഹസന സമരങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് നടത്തുകയായിരുന്നു കോണ്‍ഗ്രസുകാര്‍. എംഎല്‍എയാകട്ടെ തന്റെ ജന്മനാട്ടിലെ ബാങ്കില്‍ നടന്ന വന്‍ തട്ടിപ്പ് ഇതുവരെ നിയമസഭയില്‍ ഉന്നയിക്കാനോ നിക്ഷേപം മടക്കി നല്‍കാന്‍ സമര്‍ദ്ദം ചെലുത്താനോ തയ്യാറായിട്ടില്ല. നാല് പതിറ്റാണ്ട് പാരമ്പര്യമുള്ള താമരക്കുടി സഹകരണബാങ്കിലെ തട്ടിപ്പ് കേരളത്തില്‍ സഹകരണ മേഖലയില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പാണ്. സിപിഎം ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നടത്തിയ പന്ത്രണ്ട് കോടിയുടെ തട്ടിപ്പ് മൂലം ജില്ലയിലെ ഏറ്റവും നല്ല ബാങ്ക് അടച്ചുപൂട്ടലിന്റ വക്കിലും നിക്ഷേപകര്‍ ആത്മഹത്യാമുനമ്പിലും ആയിട്ട് വര്‍ഷങ്ങള്‍ മൂന്ന് പിന്നിട്ടു. വിവാഹ ആവശ്യത്തിനും വീടുവയ്‌ക്കാനും സ്വരുക്കൂട്ടിവച്ചിരുന്ന തുകയും പലിശയും കിട്ടാത്തവര്‍ മൂവായിരത്തോളം വരും.

2012-13 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നിട്ടുള്ളത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപശോഷണം സംഭവിച്ച ബാങ്കില്‍ അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശികയുമുള്ളതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ആറു പേരുടെ പരാതികളിലായി 80ലക്ഷം രൂപ നല്‍കാന്‍ സഹകരണ ഓംബുഡ്‌സ്മാന്‍ വിധിച്ചെങ്കിലും നിലവിലെ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേവാങ്ങി. കോടതി സംവിധാനങ്ങള്‍ വിധിച്ചിട്ടു പോലും പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നു നിക്ഷേപകര്‍ പരിതപിക്കുന്നു.

വിധി നടപ്പാക്കിക്കിട്ടാന്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണിവര്‍. സെക്രട്ടറിയായിരുന്ന വിജയകുമാറിനെ അറസ്റ്റ് ചെയ്ത പോലീസ് പതിനാല് ഭരണസമിതി അംഗങ്ങളും കുറ്റക്കാരാണെന്ന് കണ്ടിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ കൊട്ടാരക്കര സിഐ ആയിരുന്ന അനില്‍കുമാര്‍ ശ്രമിച്ചെങ്കിലും എംപി കൊടിക്കുന്നില്‍ ഇടപെട്ട് അന്ന് അറസ്റ്റ് തടയുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഭരണസമിതിക്കാരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യം നേടിയും മറ്റ് ചിലര്‍ തങ്ങളുടെ പേരിലുള്ള ബാധ്യത തിരിച്ചടച്ചും കേസില്‍ നിന്ന് ഒഴിവായി. ഇപ്പോള്‍ ക്രൈബാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ആശ്വാസകരമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.