പാലക്കാട്: വാളയാര്‍ ചെക്പോസ്റ്റില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന സംയോജിത ചെക്േപാസ്റ്റ് ഒരുവര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വാളയാര്‍ ചെക്പോസ്റ്റ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വാഹനപരിശോധന ഏറെ ഗതാഗത പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കണമെങ്കില്‍ പരിശോധന വേഗത്തിലും കാര്യക്ഷമമാകണം. ഇതിനായി കൂടുതല്‍ സ്ഥലം കണ്ടെത്തി സംയോജിത ചെക്പോസ്റ്റ് സ്ഥാപിക്കും. സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച് കോടതി നടപടികളും മറ്റ് സാങ്കേതിക പ്രശ്നങ്ങളുമുണ്ട്. നടപടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാട്ടത്തിനെടുത്ത് വാഹനപാര്‍ക്കിങ്ങിന് സ്ഥലം കണ്ടെത്തും. ഇപ്പോള്‍ എക്സൈസ് പരിശോധന സംവിധാനം മാറ്റണം. ഇതിനായി എക്സൈസ് വകുപ്പുമായി ആലോചിച്ച് നടപടികയുണ്ടാക്കും.
എല്ലാ വാഹനങ്ങളും െചക്പോസ്റ്റില് പരിശോധിക്കുക എന്ന സംവിധാനം മാറ്റണം. ചെക്പോസ്റ്റില്‍ സ്കാനര്‍ സ്ഥാപിച്ച് സംശയമുള്ള വാഹനങ്ങള്‍ മാത്രം പരിശോധിക്കുക എന്ന സംവിധാനത്തിലേക്ക് മാറണം. സ്കാനര്‍ സ്ഥാപിക്കണമെങ്കില്‍ 30 കോടി രൂപ ചെലവ് വരും. സംയോജിത ചെക്പോസ്റ്റിന് നൂറ് കോടിരൂപയും ചെലവ് വരും. ചെക്പോസ്റ്റ് നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നതിന് ഓട്ടൊമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തും. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: