നെല്ലായ: മുപ്പത്തിയഞ്ച് വര്‍ഷത്തിലധികമായി സിപിഎം ഭരിക്കുന്ന വെള്ളിനേഴി പഞ്ചായത്തില്‍ ജനങ്ങളോടുള്ള അവഗണന തുടരുന്നു. പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. ഭരണാധികാരികളുടെ അഗണനക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. റോഡിന്റെ ശോചിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിനേഴി രണ്ടാംവാര്‍ഡിലെ കാട്ടിലയ്യപ്പന് റോഡില്‍ ബിജെപി പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധിച്ചു.
വെള്ളിനേഴി പഞ്ചായത്ത് ഭരണാധികാരികളുടെ ജനങ്ങളോടും നാടിനോടും ഉള്ള അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പു നല്കി. എര്ളയത്തില് ശിവകുമാര്‍, വെള്ളിനേഴി ബിജെപി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പള്ളതൊടി ശ്രീജിത്ത് പ്രതിഷേധത്തിന് നേത്രത്വം നല്കി. എം.സി.വിനോദ് കുമാര്‍ , ശ്രീജിത്ത്, ദിനേശന്, ജിത്തു, അഭിലാഷ്, ബിജു, ധനേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: