കൊളത്തൂര്‍: കൊള ത്തൂര്‍ അദൈ്വതാശ്രമത്തിന്റെ ആഭിമുഖ്യത്തിന്‍ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു. കൊളത്തൂര്‍ ഗ്രാമത്തില്‍ വീടുകള്‍ തോറും രാമായണ പാരായണം നടക്കും.
വൈകിട്ട് 6 മണിക്കാണ് വീടുകളില്‍ പാരായണം നടക്കുക. ആശ്രമാന്തേവാസികളെ കൂടാതെ തദ്ദേശവാസികളും പങ്കെടുക്കുന്ന പരിപാടിയില്‍ ദിവസവും രാമായണം സന്ദേശവും നല്‍കും. സ്വാമി സത്യാനന്ദ പുരി രാമായണം സന്ദേശം നല്‍കി.
















