പുതുക്കാട്: കൗമാരക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിന് കൊടകര ബ്ലോക്ക് പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതി ആരംഭിച്ച ‘നിര്‍ഭയ’ പദ്ധതി നിലച്ചു. ഉദ്യോഗസ്ഥരുടെയും ഭരണ സമിതിയുടെയും അനാസ്ഥയാണ് പദ്ധതി നിലക്കാന് കാരണമായത്.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് ആദ്യമായി വിദ്യാര്‍ത്ഥികള്‍ക്ക് ജൂഡോ തായ്ക്കോണ്ടോ പരിശീലനം നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ഇ.ച ജയദേവന് ങ.ജ യാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.ജില്ലാ ജൂഡോ അസോസിയേഷനുമായി സഹകരിച്ച് തയ്യാറാക്കിയ പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ നീക്കിവച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെ സ്കൂളുകളില്‍ നിന്നായി 800 കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നല്‍കുക, യൂണിഫോം, പോഷകാഹാരം, തുടങ്ങി മാതൃകാപരമായ പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്.
ആദ്യ ഘട്ടമെന്ന നിലയില്‍ 200 വിദ്യാര്‍ത്ഥിനികളെ പരിശീലനത്തിന് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളും നടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അലംഭാവവുമാണ് പദ്ധതി തകിടം മറിയാന്‍ കാരണമായത്.ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കേണ്ടിയിരുന്ന പദ്ധതിയുടെ ചുമതലയുള്ള ഇഉജഛ നീണ്ട ലീവില്‍ പ്രവേശിക്കുകയും കഇഉട സൂപ്പര്‍വൈസര്‍ പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതാണ് നിര്‍ഭയക്ക് തിരിച്ചടിയായതെന്ന് ബ്ലോക്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പദ്ധതിക്കായി തുക നീക്കി വെച്ചതല്ലാതെ ഏതൊക്കെ വകയില്‍ ഉള്‍പ്പെടുത്തണമെന്ന് പദ്ധതിയില്‍ പരാമര്‍ശിച്ചിരുന്നില്ല.
കൂടാതെ പത്താം ക്ലാസ്സ് പരീക്ഷയടുത്തതോടെ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ പലരും പിന്മാറി. തുടര്‍ന്ന് 8,9 ക്ലാസ്സുകളിലെ 120 കുട്ടികള്‍ക്കായി പദ്ധതി പുനര്‍ നിര്‍മ്മിക്കാനായിരുന്നു അധികൃതരുടെ പിന്നീടുള്ള ശ്രമം.വ്യക്തമായ രൂപരേഖയില്ലാത്ത പദ്ധതിക്കായി പണം ചെലവഴിക്കാന്‍ ഇപ്പോഴത്തെ ഭരണ സമിതി തയ്യാറായില്ല. ഘടന മറ്റാതെ പദ്ധതി നടപ്പാക്കാനാവില്ല എന്നായിരുന്നു ഭരണ സമിതിയുടെ നിലപാട്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉജഇ അംഗീകാരം ലഭിച്ച പദ്ധതിക്ക് വ്യക്തമായ രൂപരേഖയില്ലെന്നാണ് ഇപ്പോഴത്തെ ഭരണ സമിതിയുടെ ഭാഷ്യം. രൂപരേഖയില്ലാത്ത പദ്ധതിക്ക് പണം ചെലവഴിക്കാനും ഇപ്പോഴത്തെ ഭരണ സമിതി തയ്യാറല്ല. ഘടന മാറ്റാതെ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ഇപ്പോള്‍ ഭരണ സമിതി.എന്നാല്‍ സമര്‍പ്പിച്ച പദ്ധതികളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കൂടിയായതോടെ നിര്‍ഭയ പദ്ധതി നിശ്ചലമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: