ജീവിതം സാഹസികർക്കുള്ളതാണ്, പരാജയഭീതിയുള്ളവർക്കുള്ളതല്ല. ഇ തത്ത്വം മനസിലാക്കിക്കൊടുക്കുന്നതാണ് ആദ്ധ്യാത്മികം. ഇതുമനസിലാക്കി ജീവിതം നയിച്ചാലേ നമുക്ക് പുതിയ സൃഷ്ടി നടത്തുവാൻ കഴിയൂ. പുതിയസൃഷ്ടി എന്നാൽ വരും തലമുറയുടെ രൂപീകരണമാണ്. ഇന്നുള്ള നമ്മുടെ ക്ഷമിക്കൽ യഥാർത്ഥത്തിൽ മുന്നോട്ടുള്ള ഗമിക്കൽ ആണ്. അത് ക്ഷമിക്കുന്നവനേയും സ്വീകരിക്കുന്നവനേയും ഒരുപോലെ ഉയരങ്ങളിലേയ്‌ക്ക് കൊണ്ടുപോകും.
സമർപ്പണ ഭാവത്തോടെയുള്ള സേവനമാണ് യഥാർത്ഥസേവനം.അത് ഒരുവൃത്തംപോലെയാണ്, അവിടെ ആദിയും അന്തവുമില്ല. കാരണം അവിടെ പ്രേമം പ്രേമത്തിനുവേണ്ടിമാത്രമായിരിക്കും. അവിടെ മറ്റൊരു പ്രതീക്ഷയും കാണില്ല. അപ്പോൾ നമുക്ക് കൂടെപ്രവർത്തിക്കുന്നവരെയെല്ലാം ഈശ്വരന്റെ വരദാനമായി കാണാൻകഴിയും. പ്രേമമുണ്ടെങ്കിൽ മാത്രമേ ഇതിന്കഴിയൂ. എങ്കിൽ മാത്രമേ നമുക്കവരോട് ക്ഷമിക്കുവാനും, അവരുടെതെറ്റുകളെ മറക്കുവാനും കഴിയൂ.
















