Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊ​ന്നി​ൻ​ ക​ർ​ക്കി​ട​ക​ത്തെ​ വ​ര​വേ​ൽ​ക്കാം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 06:55 pm IST
in Samskriti

തുഷാരേണമരുതാസഹസാസീതളേന ച

ഭൂബാഷ്‌പേണാമ്ലപാകേന മലിനേനാ ചവാരിണാ

വഹ്നിനൈവ ച മന്ദേന തേഷിത്യനോന്യ

ദൂഷിഷു

ഭജേൽ സാധാരണം സർവമൂഷ്മണസ്‌തേജനംയൽ (അഷ്ടാംഗ ഹൃദയം)

ജലകണങ്ങളോടും തണുപ്പോടും വീശുന്നതായ കാറ്റും, ഭൂമിയിൽനിന്ന് പൊങ്ങുന്ന അമ്ലബാഷ്പംകൊണ്ടും കലങ്ങിയ മലിനമായ വെള്ളംകൊണ്ടും മന്ദീഭവിച്ചിരിക്കുന്ന ജഠരാഗ്നി (ദഹനരസങ്ങൾ) വീണ്ടും ദുഷിപ്പിക്കപ്പെടുന്നു. അതുകൊണ്ട് അഗ്നിയെ ഉദ്ദീപിപ്പിക്കുന്ന ആഹാരവിഹാരങ്ങൾ ഉപയോഗിക്കണമെന്നു സാരം.

പഞ്ഞകർക്കിടകം നമുക്ക് പൊന്നിൽ കർക്കിടമാക്കാം. ചന്നംപിന്നം പെയ്യുന്നകലവർഷത്തിൽ പ്രകൃതിപോലും എത്ര ആഹ്ലാദകരമാണ്.

കർക്കിടകത്തിന്റെ പ്രത്യേകത

ശരീരബലം ക്ഷയിക്കുന്ന മാസമാണ് കർക്കിടകം. തണുപ്പുമൂലം സാംക്രമികരോഗങ്ങളും വാതരോഗങ്ങളും തലപൊക്കുന്ന സമയം. ശരീരത്തിന് പുറമെയും അന്തരീക്ഷത്തിനും തണുപ്പും ഉള്ളതുകൊണ്ട് ദഹനത്തിനുള്ള ജഠരാഗ്നി മന്ദീഭവിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ട സമയമാണിത്. വാഹനങ്ങൾപോലും യഥാസമയം നാം സർവീസ് ചെയ്യുന്നു. നമ്മുടെ ശരീരത്തിനും ഒരു വാർഷിക സർവീസ് വേണ്ടേ? അതിനുപറ്റിയ കാലമാണ് കർക്കിടകം.

ശരീരരക്ഷ

‘‘ശരീരംമാദ്യം ഖലുധർമ്മസാധനം‘‘

‘‘ഇദം ശരീരം കൗന്തേയക്ഷേത്രമിത്യഭീധീയതൈ‘‘

രണ്ടിന്റെയും അർത്ഥം സരളമാണ്. അതിനാൽ ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അഭൃംഗം

യുക്തമായ എണ്ണയോ കുഴമ്പോ ശരീരം മുഴുവൻ തേച്ചു തിരുമ്മി ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് അഭൃംഗം. ഇതു സ്വയം ചെയ്യുകയോ പരിചയമുള്ള തിരുമ്മുകാരെക്കൊണ്ട് ഉഴിച്ചിലായി ചെയ്യുകയോ ആവാം. സാധാരണ ഏഴ് ദിവസം മുതൽ 14 ദിവസം വരെയാവാം. നാഡീഞരമ്പുകൾക്കും പേശികൾക്കും ബലം നൽകി രക്തസംക്രമണം വർധിപ്പിച്ച് ഓജസ്സിനെയും ആരോഗ്യത്തെയും വർധിപ്പിക്കുവാൻ അഭ്യംഗം നല്ലതാണ്, സർവോപരി വാതശമനത്തിനും ജരാനരകൾ തടയുന്നതിനും ഉത്തമമത്രെ.

യഥാശക്തി ഞവരക്കിഴി, ഞവരതേപ്പ്, പിഴിച്ചിൽ തുടങ്ങിയവയും ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.

ആഹാരക്രമം

പോഷണസമൃദ്ധവും എന്നാൽ ദഹനത്തെ സഹായിക്കുന്നതും അധികം കൊഴുപ്പില്ലാത്തതുമായ ആഹാരങ്ങൾ കഴിക്കണം. പഴക്കം ചെന്ന ഗോതമ്പ്, അരി എന്നിവയാണ് നല്ലത്. ചെറുപയർ, മുതിര എന്നിവ വെന്ത രസം പഴക്കം ചെന്ന ബലാരിഷ്ടം, ദശമൂലാരിഷ്ടം, അശ്വഗന്ധാരിഷ്ടം എന്നിവയും ഉത്തമമാണ്.

ധാരാളം തുവർച്ചില ഉപ്പും പഞ്ചകോലവും ചേർത്ത മോര് നല്ലതാണ്. മഞ്ഞളും കറിവേപ്പിലയും ചേർത്ത് പുളിശ്ശേരിയായും ഉപയോഗിക്കാം.

ആട്, കോഴി തുടങ്ങിയ ജാംഗല മാംസസൂപ്പ് യഥാവിധി പാകം ചെയ്ത് ഉപയോഗിക്കാം.

തിളപ്പിച്ച ശുദ്ധമായ മഴവെള്ളം, കിണർവെള്ളം എന്നിവയേ കുടിക്കുവാൻ പാടുള്ളൂ.

ഔഷധക്കഞ്ഞി

കർക്കിടകത്തിൽ ഔഷധക്കഞ്ഞി കഴിക്കുന്നത് കേരളത്തിൽ ഒരു ശീലമാണ്. പലവിധം ഔഷധകഞ്ഞി കൂട്ടുണ്ട്. വ്യക്തിയുടെ അവസ്ഥയനുസരിച്ച് ഒരെണ്ണം തെരഞ്ഞെടുത്ത് 7 മുതൽ 14 ദിവസംവരെ കഴിക്കാം. തേച്ചുകുളിയും കൂടിയാൽ ഒരു നല്ല വാർഷിക സർവ്വീസിംഗായി എന്നുപറയാം.

എളുപ്പംതയ്യാറാക്കാവുന്നലഘു

ഔഷധ കഞ്ഞിക്കൂട്ട്

ഞവരയരി 100 ഗ്രാം

ആശാളി 10 ഗ്രാം

ഉലുവ 10 ഗ്രാം

ചതകുപ്പ 10 ഗ്രാം

കഴുകി പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ദശപുഷ്പങ്ങൾ എല്ലാംകൂടി 100 ഗ്രാം ചതച്ച നീര് അതിൽ ഒഴിക്കാം. വെന്താൽ 50 ഗ്രാം തേങ്ങയുടെ പാലും ചേർത്ത് തിളപ്പിച്ച് കരുപ്പെട്ടിയും നെയ്യും ചേർത്ത് കഴിക്കാം. തേച്ചുകുളിച്ച് ഈ കഞ്ഞിയും കുടിച്ച് 7-14 ദിവസം സാമാന്യ വിശ്രമം വേണം. ഈ കാലയളവിൽ മാംസവും കൂടുതൽ മുളക്, മസാല, വറപൊരികൾ എന്നിവ ഒഴിവാക്കണം. മദ്യത്തിന്റെ കാര്യം പറയാനുമില്ല.

യഥാവിധി പാകംചെയ്ത ആട്ടിൻ സൂപ്പ്, വിവിധ രസങ്ങൾ എന്നിവ ഉത്തമമാണ്.

കർക്കിടകത്തിലെ പത്തിലക്കറികൾ

കർക്കിടകത്തിൽ പത്ത് തരം ഇലക്കറികൾ ഉപയോഗിക്കുന്നത് വിശേഷമത്രെ. പ്രകൃതിദത്തമായ ധാതുലവണങ്ങളും ജീവകങ്ങളും ഇലക്കറികളിൽനിന്നും ലഭിക്കുന്നവ

തകരയില

മുരിങ്ങയില

ചീരയില

മത്തനില

കുടകനില

ആനക്കൊടിതുവയില

തഴുതാമയില

അഗത്തിയില

കുമ്പളത്തില

എല്ലാം ഔഷധഗുണവുമുള്ളവയുമാണെന്നത് ശ്രദ്ധേയമാണ്. കഴുകി വൃത്തിയാക്കി അരിഞ്ഞ് നാളികേരവും അൽപം മുളകും ചേർത്ത് വേവിച്ച് തുവരനായി ഉപയോഗിക്കാം. സ്വാദിന് വാഴക്കാ, പയർ, മുതിര എന്നിവ ചേർക്കാം.

പോഷണത്തിന് തേങ്ങാപ്പാലും നെയ്യും ചേർത്ത ഞവരക്കഞ്ഞിയും ഉത്തമമത്രെ.

യൂഷം (ധാന്യരസം)

ചെറുപയർ വെന്ത വെള്ളത്തിൽ വെള്ളുള്ളി, കുടുംപുളി, മല്ലിയില, ഉപ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന യൂഷം നന്നായിരിക്കും.

പുളിയാറില ചേർത്തുണ്ടാക്കുന്ന ചമ്മന്തിയും വിശിഷ്ടംതന്നെ. വേപ്പിലക്കട്ടിയെന്ന ചമ്മന്തിയും നന്ന്.

കുടിവെള്ളം

മലയാളിയുടെ കുടിവെള്ളമായ ചുക്കുവെള്ളം, ജീരകവെള്ളം, ഇവചേർന്ന കരിങ്ങാലി വെള്ളം, അയമോദകമിട്ട് തിളപ്പിച്ച വെള്ളം എല്ലാം ഇക്കാലയളവിൽ നന്നത്രെ.

വിഹാരങ്ങൾ

വ്യക്തിത്വ ശുചിത്വം പ്രധാനം, ഒപ്പം ഗൃഹശുചിത്വവും ചെറു ചൂടുവെളളത്തിൽ കുളിച്ച് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് സുഗന്ധിയായിരിക്കണം. ഇപ്പോൾ ധാരാളമായ കെമിക്കൽ സ്‌പ്രേകളില്ല ഉദ്ദേശിക്കുന്നത്. ചന്ദനം, രാമച്ചം പോലുള്ള പ്രകൃതിയിലുള്ള സുഗന്ധങ്ങളാണ്. ഉണങ്ങിയ വസ്ത്രമേ ധരിക്കാവൂ. വസ്ത്രങ്ങളും പുകയേൽപ്പിക്കുന്നത് നല്ലതാണ്. ഇതിന് അഷ്ടഗന്ധം ഉപയോഗിക്കാം. ഗൃഹവും പുകയ്‌ക്കണം. രോഗാണുക്കൾ, കൊതുക്, മിന്ത് എന്നിവ അകലും. ഈർപ്പം തടയും. അഷ്ടഗന്ധം സുഗന്ധിയും ഒപ്പം രോഗാണുനാശകവുമാണ്.

ചെരിപ്പില്ലാതെ നടക്കരുത്, പകലുറക്കം, കഠിനാധ്വാനം എല്ലാം നിഷേധിച്ചിരിക്കുന്നു.

ഈശ്വരപൂജ

സർവ്വോപരി മനഃശാന്തിക്കാണ് പ്രധാനം. അതിനാണ് ഈശ്വരപൂജയും ഗണപതിഹോമങ്ങളും ഭഗവത്‌സേവയുമൊക്കെ ഈ മാസത്തിൽ നടത്തുന്നത്. രാമായണപാരായണവും ശ്രദ്ധേയമാണ്. ഹോമങ്ങളുടെ പുക അന്തരീക്ഷ ശുദ്ധി വരുത്തുന്നു. വീടുകളിൽ സന്ധ്യാസമയത്ത് മൂശേട്ടയെ അകറ്റാൻ വച്ചിരുന്ന ‘ഞെരിപ്പോടുകൾ‘ വളരെ ശാസ്ത്രീയമാണ്.

നമ്മുടെ ദൈനംദിന ജോലികൾക്കൊപ്പം ഇത്തരത്തിൽ ‘ജീവിതശൈലിയിൽ‘ൽ ഒരു നേരിയ വ്യത്യാസം വരുത്തി പഞ്ഞകർക്കിടകത്തെ നമുക്ക് പൊന്നിൻ കർക്കിടകമാക്കാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.