എഴുമറ്റൂര്‍: ആരോഗ്യ വകുപ്പിന് കീഴില്‍ എഴുമറ്റൂരില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രധാന കെട്ടിടം അപകട ഭീഷണിയില്‍. ഒരു കാലത്ത് പത്തോളം രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയായിരുന്നു ഇത്. സ്ത്രീകളും കുട്ടികളും അടക്കം ധാരാളം രോഗികള്‍ എത്തിയിരുന്ന ഇവിടുത്ത സ്ഥിതി ഇന്ന് പരിതാപകരമാണ്. അക്കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ഇത് പിന്നീട് സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെട്ടു.ഡോക്ടറുടെ യും മറ്റ് ജീവനക്കാരുടെയും എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. പക്ഷേ കാലത്തിനനുസരിച്ചുള്ള ആധുനിക സൗകര്യങ്ങളോ സജ്ജീകരണമോ വര്‍ദ്ധിച്ചില്ല. ഇപ്പോള്‍ കിടത്തി ചികിത്സയുമില്ല. ഉച്ചയാകുമ്പോള്‍ ഈ ആശുപത്രി വിജനമാകും. രണ്ട് ഡോക്ടറും നാല് നേഴ്സ്മാരും നേഴ്സിംഗ് അസിസ്റ്റന്റും ഒരു ഫാര്‍മസിസ്റ്റും ഒരു ലാബ് ടെക്നീഷ്യനും മറ്റ് ഓഫീസ് ജീവനക്കാരും െ്രെഡവറും മറ്റ് ജീവനക്കാരും ഉണ്ട്.കൂടാതെ ജീവിത ശൈലീ രോഗ ക്ലിനിയ്ക്കും പ്രവര്‍ത്തിയ്ക്കുന്നു. എന്നാല്‍ ആധുനിക സൗകര്യങ്ങളോ അത്യാവശ്യ സൗകര്യങ്ങളോ ഇല്ലാതെ വീര്‍പ്പ് മുട്ടുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഇപ്പോള്‍ ഒരു ദിവസം ശരാശരി നൂറില്‍ താഴെ രോഗികള്‍ മാത്രമെ എത്താറുള്ളു.ഏതാണ്ട് 60 വര്‍ഷത്തിനപ്പുറം പഴക്കമുള്ള രണ്ട് കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. ഇതിനുള്ളിലാണ് ഒ.പി.വിഭാഗം പ്രവര്‍ത്തിയ്ക്കുന്നത്. ഫാര്‍മസി ,ലാബ്്, ഓഫീസ് ,കണ്‍സള്‍ട്ടിംഗ് കൂടാതെ ആശുപത്രിയിലെ വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ എന്നിവയും ഈ ചെറിയ കെട്ടിടത്തിലാണ്. തന്നെയുമല്ല ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മരുന്ന് കൊടുത്ത് നിരീക്ഷിയ്ക്കുന്നതിനുള്ള എട്ട ്കട്ടിലുകളും ഇവിടെയുണ്ട്. പക്ഷേ നാല് കട്ടിലുകളില്‍ പോലും കിടത്താനുള്ള സൗകര്യമില്ല. മഴക്കാലമായതിനാല്‍ പെയ്യുന്ന മഴയില്‍ ഭൂരിഭാഗവും പുറത്തു പോകാതെ ഈ മുറിയിലാണ് വീഴുന്നത്. തൊട്ടടുത്തു തന്നെ തുരുമ്പെടുത്ത പഴയ ഇരുമ്പ് കട്ടിലുകളും പഴയ കസേരകളും മറ്റ് ആക്രി സാധനങ്ങളും കൂട്ടയിട്ടിരിയ്ക്കുന്നു. ഈ ജീര്‍ണ്ണിച്ച കെട്ടിടത്തിന് പിന്നിലാണ് പൊതുജനാരോഗ്യ കേന്ദ്രം പ്രവര്‍ത്തിയ്ക്കുന്നത്.ഇത് പുതിയതും ആധുനിക സൗകര്യത്തോട് കൂടിയതുമാണ്.ഇവിടെ രോഗികള്‍ എത്തുന്ന ഇടമല്ല. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ ജീര്‍ണ്ണാവസ്ഥ കണക്കിലെടുത്ത് ‘സാമൂഹികാരോഗ്യ കേന്ദ്രം എഴുമറ്റൂര്‍ കൊറ്റന്‍കുടിയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്ന് എച്ച്.എം.സി.അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഇത്തവണ കാലവര് ഷം തുടങ്ങിയപ്പോള്‍ തന്നെ ആശുപത്രിയുടെ മിക്കഭാഗങ്ങ
ളിലെയും ഓടുകള്‍ ഇളകിയ അവസ്ഥയിലാണ്.രോഗികളെ
കിടത്തി ചികിത്സിക്കുന്ന ഇടങ്ങളില്‍ പോലും മഴപെയ്താല്‍ പെരുവെള്ളം എന്ന അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: