കൊച്ചി : കാഴ്ചപ്പാടുകള്‍ തിരുത്തുകയെന്ന ആശയത്തിലൂന്നി ബീറ്റ് മോഡലിന് വേണ്ടി പുതിയ പരസ്യപ്രചാരണത്തിന് ഷെവര്‍ലെ ഇന്ത്യ രൂപം നല്കി. ഫണ്‍ ടു ഡ്രൈവ് എന്ന പ്രധാന ആശയത്തിന് പൂരകമായ രീതിയിലാണ് ഇത്. അഭിനേതാക്കള്‍ക്ക് പകരം യഥാര്‍ത്ഥ ജീവിതത്തിലെ വ്യക്തികളെ അവതരിപ്പിക്കുന്ന പ്രചാരണമാണ് ഒരുക്കിയിരിക്കുന്നത്.
കാറുകളെ പറ്റി ചിന്തിക്കുന്നതിന് പൂര്‍ണമായും പുതിയ യുക്തിയിലേക്ക് ആനയിക്കുന്നതാണ് ഈ പ്രചാരണം. ഇതിലൂടെ കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുത്തി, കാറില്‍ നിന്നും ഉപഭോക്താവ് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് എന്തെന്ന അനുകൂലമായ നിലപാട് സൃഷ്ടിച്ചെടുക്കാനാണ് ഷെവര്‍ലെ ഇന്ത്യയുടെ ശ്രമമെന്ന് ജിഎം ഇന്ത്യ മാര്‍ക്കറ്റിങ് ആന്റ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജാക്ക് ഉപ്പല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: