പുനലൂര്‍: ബിഎംഎസ് പുനലൂര്‍ മുന്‍സിപ്പല്‍ സമ്മേളനം ബിജു കെ.കാരയ്‌ക്കാടിന്റെ അദ്ധ്യക്ഷതയില്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.സി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പുനലൂര്‍ മേഖലാ സെക്രട്ടറി സുരേഷ്‌മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് റെജി, വര്‍ഗീസ് ടി.വി, ബാബുരാജ് എന്നിവര്‍ സംസാരിച്ചു. മുന്‍സിപ്പല്‍ സെക്രട്ടറി ഗിരീഷ്‌കുമാര്‍ സ്വാഗതവും അനി മൈലയ്‌ക്കല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വര്‍ഗീസ്(പ്രസിഡന്റ്), ബിജു കെ.കാരയ്‌ക്കാട്, ശ്രീലത, ബാബുരാജ്(വൈസ് പ്രസിഡന്റ്) ഗീരിഷ്‌കുമാര്‍(സെക്രട്ടറി) അനി മൈലയ്‌ക്കല്‍, രാജിക്കുട്ടന്‍, സുരേഷ്‌കുമാര്‍.ജി( ജോയിന്റ് സെക്രട്ടറിമാര്‍) അനിതാമുരളി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















