കാഞ്ഞങ്ങാട്: നെല്ലിത്തറയില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന എബിവിപി സംസ്ഥാന പഠന ശിബിരത്തില്‍ ഒരു നിയോഗമെന്നോണം അടുക്കളയിലെ പ്രധാനിയായത് എബിവിപി മുന്‍ സംസ്ഥാന ജോ.സെക്രട്ടറിയായിരുന്ന അശോകന് മേലത്ത്. ഇപ്പോള്‍ പാചകം തൊഴിലായി സ്വീകരിച്ച അശോകന് 1995-96ല്‍ എബിവിപി സംസ്ഥാന ജോ.സെക്രട്ടറിയായിരുന്നു.
കൂടാതെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, 5 വര്‍ഷം ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പാചക കലയില്‍ വിദഗ്ധനായ പറക്കളായി സ്വദേശി 42 കാരനായ അശോകന് മേലത്തിന്റെ പാചകരുചിയറിഞ്ഞ ഒട്ടേറെ ശിബിരങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. നാരായണന് പൂതങ്ങാനം, പവിത്രന് നെല്ലിത്തറ തുടങ്ങിയ സംഘകുടുംബത്തില്പ്പെട്ട പത്തോളം പേരാണ് പാചക സംഘത്തിലുളളത്. പാചകം പണം സമ്പാദിക്കാനുള്ള വെറും തൊഴിലായി കരുതാത്ത അശോകന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് വേതനമില്ലാതെ പാചകവൃത്തി ചെയ്തിട്ടുണ്ട്. തന്റെ കൂടെയുള്ള സംഘകുടുംബാംഗങ്ങളാണ് തന്റെ പ്രചോദനമെന്ന് അശോകന് പറയുമ്പോള്‍ മുഖത്ത് പാചകശ്രേഷ്ഠനെന്ന കേമത്തമോ അഹങ്കാരമോ ഉണ്ടായിരുന്നില്ല. 20 വര്‍ഷമായി പാചകരംഗത്തുള്ള അശോകന് ജില്ലയില്‍ നടക്കുന്ന പരിവാര്‍ പ്രസ്ഥാനത്തിന്റെ എതൊരു പരിപാടിയിലും സേവനതല്പരനായി മുന്നിലുണ്ടായിരിക്കും.
2006 ല്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന എബിവിപി സംസ്ഥാന സമ്മേളനം, 2009ല്‍ ജില്ലയില്‍ നടന്ന വിദ്യാര്‍ത്ഥിനി സമ്മേളനം എന്നിവയില്‍ പങ്കെടുത്തവരാരും അശോകന്റെ കൈപ്പുണ്യം മറന്നിട്ടുണ്ടാവില്ല. ഫോണ്‍. 859305 8772.
ശിബിരാര്‍ത്ഥികള്‍ക്ക് ഭക്ഷണമൊരുക്കുന്ന അശോകന് മേലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: