കാഞ്ഞങ്ങാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിപ്ലവകരമായ വികസന പദ്ധതികളിലൊന്നായ സുകന്യ സമൃദ്ധി കാസര്‍കോട് ജില്ലയില്‍ വന്‍ തരംഗമാകുന്നു. കാസര്‍കോട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലായി സുകന്യ സമൃദ്ധിയില്‍ ചേര്‍ന്നവരുടെ എണ്ണം ഏഴായിരം കടന്നു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയില്‍പ്പെട്ടതാണ് സുകന്യ സമൃദ്ധി. പെണ്‍കുട്ടികളുടെ പഠനത്തിനും വിവാഹത്തിനുമുള്ള ധനസഹായമായാണ് പദ്ധതി ആരംഭിച്ചത്. ബിജെപി സര്‍ക്കാറന്റെ പദ്ധതികള്‍ക്കെതിരെയുള്ള കള്ളപ്രചാരണങ്ങളെ പുറന്തള്ളി വന്‍ സ്വീകരണമാണ് സുകന്യസമൃദ്ധിക്ക് ജനങ്ങള്‍ നല്‍കുന്നത്.
ജില്ലയിലെ പോസ്റ്റ് ഓഫീസുകളില്‍ നിരവധി ആളുകളാണ് നിത്യേന പദ്ധതിയില്‍ ചേരാനായി എത്തുന്നത്. 1000 രൂപ എന്നുള്ള ചുരുങ്ങിയ പ്രതിമാസ ഇതിന്റെ സ്വീകാര്യതയ്ക്ക മറ്റൊരു കാരണമാണ്. പോസ്റ്റ് ഓഫീസുകളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത നിക്ഷേപ പദ്ധതിയായി മാറുകയാണ് സുകന്യ സമൃദ്ധി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികളുടെ പഠനത്തിനും പുരോഗതിക്കുമായാണ് ‘സുകന്യാ സമൃദ്ധി’ എന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്.
കുട്ടിയുടെ പേരില്‍ മാസം 1000 രൂപ 14 വര്‍ഷം നിഷേപിച്ചാല്‍ 21 വര്‍ഷം കഴിയുമ്പോള്‍ 6,07,128 രൂപ നിക്ഷേപകന് തിരികെ ലഭിക്കുന്നത്. 14 വര്‍ഷം കൊണ്ട് പദ്ധതിയില്‍ ചേര്‍ന്നവര്‍ ആകെ നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രമാണ്. കാലാവധിയാകുമ്പോള്‍ 4,39,128 രൂപയാണ് അംഗങ്ങള്‍ക്ക് അധികമായി ലഭിക്കുന്നത്. കുട്ടിയുടെ പഠന ആവശ്യങ്ങള്‍ക്കായി 18 വയസ്സിന് ശേഷം 50 ശതമാനം വരെ തുക പിന്‍വലിക്കാവുന്നതാണ്.
ഒന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള 2003 നു ശേഷം ജനിച്ച പെണ്‍കുട്ടികള്‍ ഈ പദ്ധതിക്ക് അര്‍ഹരാണ്. ഇതില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്. ജില്ലയിലെ എല്ലാ പോസ്റ്റോഫീസുകളില്‍ നിന്നും പദ്ധതിയില്‍ ചേരാവുന്നതാണ്. മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് നവമാധ്യമങ്ങളില്‍ കൂടി വന്‍ പ്രചാരണമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: