നാദാപുരം: വളയം ടൗണില്‍ അനധിക്യതമായികെട്ടിടം നിര്‍മിക്കുന്നതായി പരാതി.വളയം സ്‌കുള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ കൈവശമുള്ള സ്ഥലത്താണ് പഞ്ചായത്തിന്റെ അനുമതിഇല്ലാതെകെട്ടിടം നിര്‍മിക്കുന്നത്.സ്ഥലത്തെചൊല്ലി അവകാശികള്‍ തമ്മില്‍ കോടതിയില്‍വര്‍ഷങ്ങളായികേസ് നടന്നുവരികയാണ്. കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുമ്പ് ഉടമകളിലൊരാള്‍ കെട്ടിടംനിര്‍മാണം ആരംഭിക്കുകയായിരുന്നു.
മതിയായ രേഖകള്‍ ഇല്ലാതെനിര്‍മിക്കുന്ന കെട്ടിടനിര്‍മാണം നടത്താന്‍ പഞ്ചായത്ത് മൗനാനുവാദംനല്‍കിയതായുംആക്ഷേപംഉയര്‍ന്നിട്ടുണ്ട്.കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ പാലിക്കാതെനിര്‍മ്മിക്കുന്നകെട്ടിടം തിരക്കേറിയ റോഡില്‍ഗതാഗതപ്രശ്‌നങ്ങള്‍ക്കുംഇടയാക്കുമെന്നുംനാട്ടുകാര്‍ പറയുന്നു . പാറക്കടവിലേക്കുംകല്ലാച്ചിയിലേക്കും ടാക്‌സിസര്‍വീസ് നടത്തുന്ന റോഡിനു അഭിമുഖമായിട്ടാണ് കെട്ടിടംപണിനടക്കുന്നത്. സ്‌കൂള്‍ ഗ്രൗണ്ടിന്റെ ഒരുഭാഗം കയ്യടക്കിയാണ്ഇവിടെ സ്ഥലംഅതിരുകെട്ടി തിരിച്ചിരിക്കുന്നത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്
















