മുക്കം: നിരവധി വിദ്യാര്‍ത്ഥികളേയുമായി വരികയായിരുന്ന സ്‌കൂള്‍ ബസ്സില്‍ അമിത വേഗതയിലെത്തിയ കാറിടിച്ചു. കാരശേരി തിരുവമ്പാടി പഞ്ചായത്ത് അതിര്‍ത്തിയായ ഗേറ്റുംപടിയില്‍ ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന ബസ്സിനെയാണ് പിറകില്‍ നിന്നെത്തിയ കാറിടിച്ചത്. കാറിന്റെ അമിത വേഗത കണ്ട് ബസ് ഡൈവര്‍ ബസ് ഒതുക്കി നിര്‍ത്തുകയായിരുന്നു.ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍ ബസിന്റെ മധ്യഭാഗത്താണ് കാറിടിച്ചത്. കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അപകട വാര്‍ത്ത ചിത്രീകരിക്കുന്നതിനിടെ പ്രാദേശിക ടിവി ചാനല്‍ ക്യാമറാമാന്‍മാരായ റഫീഖ് തോട്ടുമുക്കം, രാജേഷ്‌കാര മൂല എന്നിവരെ സംഘം മര്‍ദ്ദിക്കുകയും ക്യാമറനശിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. പോലീസ് നോക്കിനില്‍ക്കെയാണ് സംഭവം.
















