വണ്ടൂര്‍: നൂറുപൊതി കഞ്ചാവുമായി ഒരാളെ കാളികാവ് എക്സൈസ് സംഘം പിടികൂടി. മഞ്ചേരി നറുകര ഉള്ളാട്ടില്‍ വീട്ടില്‍ മുഹമ്മദ് ഹാജി മകന് അബുബക്കര്‍(32) ആണ് പിടിയിലായത്. പൊതികളിലാക്കിയ കഞ്ചാവ് ഓട്ടോയില്‍ ഒളിപ്പിച്ച് വില്‍പ്പന നടത്തവെ തിരുവാലി പൂന്തോട്ടത്ത് വെച്ചായിരുന്നു അറസ്റ്റ്.
മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവിനായി ഇയാളെ സമീപിച്ച വിദ്യാര്‍ത്ഥികള്‍ എക്സൈസ് സംഘത്തെ കണ്ട് ബൈക്കില്‍ രക്ഷപ്പെട്ടു. സമാനമായ കേസില്‍ ആറ് മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേരിയില്‍ ഇയാള്‍ പിടിയിലായിരുന്നു.
ഇയാളില്‍ നിന്ന് പിടികൂടിയ വാഹനത്തിന് യാതൊരുവിധ രേഖകളുമില്ല. ഓട്ടോറിക്ഷക്കകത്ത് അറകളുണ്ടാക്കിയതില് അതില്‍ സുക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ടി.സജി മോന്, പ്രവന്റീവ് ഓഫീസര്‍ ടി.ഷാജുമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.സുഭാഷ് പി.അശോക്, പി.കെ.പ്രശാന്ത്, ആര്.പി. സുരേഷ്ബാബു, എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: