പെരിന്തല്‍മണ്ണ: മാനത്തുമംഗലം പൊന്യാകുര്‍ശി ബൈപ്പാസില്‍ കളത്തില്‍ ശിവക്ഷേത്രത്തിന് സമീപം കോഴി മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രി സമയങ്ങളില്‍ ഇവിടെ മാലിന്യം തള്ളുന്നത് പതിവാണാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്രയും അധികം കോഴിമാലിന്യം തള്ളുന്നത് ആദ്യമായാണ്. ക്ഷേത്രത്തിന് സമീപം മാലിന്യം തള്ളിയതില്‍ ഭക്തജനങ്ങള്‍ പ്രതിഷേധത്തിലാണ്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും വീണ്ടും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഭക്തജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കീഴിശ്ശേരി മുസ്തഫ നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: