കൃഷിയിൽ തൽപരനായ ഗുരുവിന്റെ പ്രിയശിഷ്യൻ ഒരുപെരുമഴക്കാലത്ത് വയലിൽ വരമ്പ് മുറിഞ്ഞ് വെള്ളംകയറി ക്കൊണ്ടിരുന്നു. അത് തടയുന്നതിന് ശിഷ്യൻ വെള്ളം വടിയുന്നിടത്ത് കിടന്ന,് വെള്ളം വരവിനെതടയുകയുണ്ടായി. ആ വയലിനെ വെറും വയലായല്ല ശിഷ്യൻ കണ്ടത്. ഗുരുവിന്റെ പാടത്ത് നിറയെയുള്ള വിളവിനെ സംരക്ഷിക്കേണ്ടത് തന്റെ കർത്തവ്യമാണെന്ന് മനസിലാക്കി തന്റെ ശരീരംപോലും സമർപ്പിക്കാനുള്ള മനോഭാവമാണ് ആ ശിഷ്യനുണ്ടായത്. അതിനെ വറും കർമ്മമെന്നന് പറയാനാവില്ല. തന്നെത്തന്നെ മറക്കുന്ന അവസ്ഥ. അത് ധ്യാനത്തിന്റെ ഉച്ചാവസ്ഥയാണ്. ശിഷ്യരാണ് ഗരുകുലത്തിലെ സകല കാര്യങ്ങളും നോക്കിക്കണ്ട് ചെയ്യേണ്ടത്. അവർ അതിനെ കർമ്മമായിട്ടല്ല കണ്ടത്. അതെല്ലാമവർക്ക് സാധനയായിരുന്നു. ധ്യാനമായിരുന്നു, ഗുരുസേവയായിരുന്നു, അതെല്ലാം.
















