പേരാമ്പ്ര: മഞ്ഞപ്പിത്ത ബാധയുണ്ടായ കൂത്താളി ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍ പേരാമ്പ്രയില്‍ നാട്ടുകാര്‍ ശുചീകരണം പ്രവര്‍ത്തനം നടത്തി. മലിനമായ ചായികുളം ശുചീകരിക്കാനുള്ള പ്രവൃത്തിക്ക് തുടക്കമിടുകയും സമിപത്തെ കുരുവത്ത് കണ്ടിതാഴ കോക്കാട് റോഡിലെ വെള്ളക്കെട്ട് നീക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്തംഗം റഹ്മത്ത് മുണ്ടക്കുറ്റി ഉദ്ഘാടനം ചെയ്തു. മേഖലാ വികസന സമിതി ഭാരവാഹികളായ ടി. ഇബ്രായി, സി. കെ ബാലകൃഷ്ണന്‍, ബക്കര്‍ പുറയന്‍ കോട് , കല്ലില്‍ സൂപ്പി, വേങ്കടമ്പത്ത് അസീസ്, അരീക്കല്‍ ഇബ്രായി , ബീരാന്‍കുട്ടികുന്നത്ത് , മൊയ്തുഹാജി, മുസ്തഫ കെ.കെ.മുഹമ്മദ് , തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ഥലമുടമകളുടെയും വയലുടമകളുടെയും നേതൃത്വത്തില്‍ വെള്ളക്കെട്ട് നീക്കല്‍ തുടരുകയാണ്. അരോഗ്യ വകുപ്പ് അധിക പ്രദേശം സന്ദര്‍ശിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കുടിവെള്ള ശുചീകരണമോ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളോ നടന്നില്ലെന്ന് പ്രദേശവാസികള്‍പറഞ്ഞു.കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയില്‍ മഞ്ഞപ്പിത്തവും പകര്‍ച്ച രോഗങ്ങളും ബാധിച്ച് രോഗികള്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.















