കോഴിക്കോട്: കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റേയും സംസ്ഥാന സര്‍ക്കാ രിന്റേയും സംയുക്താഭിമുഖ്യത്തില്‍ അനെര്‍ട്ട് ആവിഷ്‌കരിച്ചുനടപ്പിലാക്കുന്ന 10000 സൗ രഗ്രഹ മേല്‍ക്കൂര പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്നതിനായി 1000 പവര്‍പ്ലാ ന്റുകള്‍കൂടി സ്ഥാപിക്കുന്നു. പദ്ധതിവഴി പവര്‍പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായമായി 52,197 രൂപയും സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി 39000 രൂപയും ലഭിക്കും. ജൂലൈ 31 നകം സ്ഥാപിക്കുന്ന പ്ലാന്റുകള്‍ക്ക് മാത്രമേ ധനസഹായം ലഭിക്കുകയുളളൂ.കോഴിക്കോട് സിവില്‍ സ്റ്റേഷന് എതിര്‍വശമുള്ള അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ ജൂലൈ 14,15,16 തീയ്യതികളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 500 രൂപ രജി.ഫീസും നല്‍കണം. വിവരങ്ങള്‍ക്ക് 0495-2373764 അല്ലെങ്കില്‍ ംംം.മിലൃ.േഴീ്.ശി
















