കോട്ടയം: ഭിന്നശേഷിയുളള വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ താല്പര്യം ഉളവാക്കുന്നതിന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ശില്പശാല സംഘടിപ്പിക്കുന്നു.
15 ന് രാവിലെ 10 ന് നടക്കുന്ന ശില്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സുരക്ഷാമിഷന്‍ ജില്ലാ ഓഫീസര്‍ ശിവന്യ അദ്ധ്യക്ഷത വഹിക്കും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാദര്‍ റോയി വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തും. ശില്പശാലയെക്കുറിച്ച് അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ടിജി പ്രഭാകരന്‍ വിശദീകരിക്കും. അസാപ്പ് ട്രെയിനര്‍ പി. സി. അജിത്ത് ക്ലാസെടുക്കും. സാമൂഹ്യ സുരക്ഷ മിഷന്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, അസാപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല.
















