കൊച്ചി: ഹോസ്പിറ്റാലിറ്റി ശൃംഖലയായ എസ്എഫ്സി ഗ്രൂപ്പ് 40 കോടി രൂപ മുതല്‍മുടക്കി ദക്ഷിണേന്ത്യയില്‍ പുതിയ ക്വിക് സര്‍വീസ് റസ്റ്ററന്റുകള്‍ തുടങ്ങുന്നു. അടുത്ത നാല് വര്‍ഷത്തിനിടയില്‍ പുതിയ 25 എസ്എഫ്സി പ്ലസ് റസ്റ്ററന്റുകള്‍ തുടങ്ങാനാണ് പരിപാടി.
തിരൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഈ വര്‍ഷം അഞ്ച് ഔട്ട്ലെറ്റുകള് തുടങ്ങും. ക്യാപ്റ്റന്‍ ക്ലക്ക് എന്ന പേരില്‍ പുതിയ ഭാഗ്യചിഹ്നവുമായി ബ്രാന്‍ഡ് പ്രചാരണത്തിന് എസ്ഫ്സി പ്ലസ് തുടക്കമിട്ടു. കേരളത്തില്‍ നിലവില്‍ എസ്എഫ്സി പ്ലസിന് ആറ് റസ്റ്ററന്റുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: