കരിമണ്ണൂര്‍: തൊടുപുഴ താലൂക്കില്‍ ഏറ്റവും കൂടുതല്‍ ഒ പിയുള്ള കരിമണ്ണൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ഒഴിവുകള്‍ എത്രയുംവേഗം നികത്തണമെന്ന ആവശ്യം ശക്തമാകുന്നു. കരിമണ്ണൂരിലേയും സമീപ പഞ്ചായത്തുകതളിലേതുമായി ദിനംപ്രതി നാനൂറോളം രോഗികള്‍ ഇവിടെ ചികിത്സയ്‌ക്കായി വന്നുപോകുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് ഡോക്ടര്‍മാരും എട്ട് നേഴ്‌സുമാരും ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ഉളളത് മൂന്ന് ഡോകടര്‍മാരും അഞ്ച് നേഴ്‌സുമാരുമാണ്. ഇതില്‍ ഒരാള്‍ അവധിയിലുമാണ്. പിഎച്ച്‌സിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് കരിമണ്ണൂര്‍ പിഎച്ച്‌സിയെ സിഎച്ച്‌സി യായി ഉയര്‍ത്തുന്നതിന് വേണ്ടി ഒരുകോടിയിലേറെ തുകയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവിടെ നടന്നുവരികയാണ്. മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധിയും പടര്‍ന്ന് പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ എത്രയുംവേഗം ഒഴിവുകള്‍ നികത്തണമെന്നാണ് പഞ്ചായത്ത് അംഗങ്ങളുടെയും അഭിപ്രായം.
















