കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കോരപ്പുഴ മുതല്‍ ചെങ്ങോട്ടുകാവ് വരെയുള്ള സര്‍വ്വേ നടപടികള്‍ ആരംഭിച്ചു.എന്‍.എച്ച്. എല്‍.എ..സെപഷല്‍ തഹസില്‍ദാര്‍ കെ.പ്രദീപ്കുമാര്‍, വേലൂഷന് അസിസ്റ്റന്റ് പി.പ്രേമന്, ഹെഡ് സര്‍വ്വെയര്‍ കെ.എസ്.അജികുമാര്‍, സര്‍വ്വേയര്‍ പി.ശ്രീകണ്ഠന് നായര്‍ ,എസ്. ജയകുമാര്‍, സി. മൈമൂന, ഓമനകുട്ടന്‍ പിള്ള കെ.എസ്.ബിന്ദു, സി.ബിജുരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നത്.
കോഴിക്കോട് റീ സര്‍വ്വേ സൂപ്രണ്ടിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് കോരപ്പുഴ മുതല്‍ ചേങ്ങോട്ടുകാവ് വരെയുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
ഈ മാസം 27 ന് മുമ്പ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ചെയ്യാനാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം. സര്‍വ്വേ നടപടികള്‍ തടസ്സപ്പെടുത്തുന്നത് തടയാന്‍ ശക്തമായ പോലീസ് ബന്തവസ്സോടെയാണ് സര്‍വ്വേ നടപടികള്‍ നടത്തുന്നത്. സര്‍വ്വേ നടപടി ഇന്നും തുടരും.തിരുവങ്ങൂര്‍ മുതല്‍ ആണ് സര്‍വ്വേ ആരംഭിക്കുക.
ദേശീയപാതാ വികസനത്തിന്റെ പേരില്‍ സ്വന്തം വീടും താമസസ്ഥലവും നഷ്ടപ്പെടുന്നവര്‍ക്കായി ഒഴിപ്പിക്കലിന് മുമ്പു തന്നെ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഓള് കേരള കണ്‍സ്യൂമേഴ്സ് ആക്ഷന്‍ കൗണ് സില് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. ചെറിയാന് തോട്ടുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ. റാവുത്തര്‍, എരവട്ടൂര്‍ ബാലകൃഷ്ണന്, കെ.കെ. ജയകുമാര്‍, ടി.പി. മൂസ എന്നിവര്‍ പ്രസംഗിച്ചു.
















