തൃശൂര്‍: നാട്ടിക പള്ളത്ത് പീഡനത്തിനിരയായ ബധിര-മൂക യുവതിയെ പ്രദര്‍ശനവസ്തുവാക്കിയെന്ന പരാതിയില്‍ തൃശൂര്‍ കലക്ടര്‍ക്കും, എസ്.പിക്കുമെതിരെ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു.
പീഡനത്തെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കായി പ്രവേശിപ്പിച്ച യുവതിക്ക് ജനറല്‍ വാര്‍ഡില്‍ ചികില്‍സ നല്കിയതും, പ്രതിയെ പിടികൂടിയ പൊലീസ് തെളിവെടുപ്പിനെത്തിച്ചത് യുവതി ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആളുകളുടെ യഥേഷ്ട വിഹാരമുള്ള ജനറല്‍ വാര്ഡിലായിരുന്നുവെന്നുമുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന് അംഗം കെ.മോഹന്‍കുമാറിന്റെ നടപടി. കലക്ടര്‍ വി.രതീശന്, റൂറല്‍ എസ്.പി ആര്.നിശാന്തിനി, ഡി.എം.ഒ വി.സുഹിത, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്ý് ഡോ.ഷംസാദ് ബീഗം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പീഡിപ്പിക്കപ്പെട്ട ഇരയെ കുറിച്ചുള്ള വിവരങ്ങള്‍ സ്വകാര്യമാക്കണമെന്നുള്പ്പെടെയുള്ള സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്ന പരാതിയിലെ ആവശ്യം അംഗീകരിച്ചാണ് കേസെടുക്കാനുള്ള കമ്മിഷന്റെ തീരുമാനം. നാട്ടിക പള്ളം ബീച്ചില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന 38 വയസുള്ള ബധിര-മൂക യുവതിയെ, അമ്മ പുറത്തു പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചത്. തിങ്കളാഴ്ചയാണ് പ്രതി ബീഹാറി ബിജുവിനെയും കൂട്ടി വലപ്പാട് പൊലീസ് മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പിനെത്തിയത്. പുറത്തു നിന്നുള്ളവരെ മാറ്റി നിറുത്തിയ പൊലീസ് വാര്ഡിലുണ്ട്ായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും മാറ്റിയിരുന്നില്ല.
പലരും ഇക്കാര്യം ചൂണ്ട്ിക്കാണിച്ചുവെങ്കിലും പൊലീസ് ഇത് അവഗണിച്ചുവെന്നും പറയുന്നു. പ്രതിയുമായി ചൊവ്വാഴ്ച പള്ളത്ത് വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വലിയ ജനരോഷവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: