കുറവിലങ്ങാട്: നൂറുകണക്കിന് യാത്രക്കാരും സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളും ബസ് കാത്തുനില്‍ക്കുന്ന കുറവിലങ്ങാട് പള്ളിക്കവലയിലെ ബസ്‌സ്റ്റോപ്പില്‍ കരിഞ്ഞുണങ്ങി നില്‍ക്കുന്ന വന്‍വൃക്ഷം ജനങ്ങള്‍ക്കുഭീഷണി ഉയര്‍ത്തുന്നു. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ളസ്ഥലത്ത് യാത്രക്കാര്‍ക്ക് തണലേകിതലയുയര്‍ത്തിനിന്ന വലിയ ബദാംവൃക്ഷത്തിനു ചുവട്ടില്‍ സമീപവാസികള്‍ തീയിട്ടതോടെയാണ് വേരറ്റവൃക്ഷംകരിഞ്ഞിണങ്ങിയത്. കാലവര്‍ഷം കനത്തതോടെ ശക്തിയായ കാറ്റിലും ഏതുനിമിഷവും കടപുഴകിവീഴാവുന്നസ്ഥിതിയിലാണ് വൃക്ഷം നില്‍ക്കുന്നതെങ്കിലും പ്രദേശത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണാധികാരികളോ,ഉദ്യോഗസ്ഥരോ ഇതുവരെ മരം മുറിച്ചുനീക്കുന്നതിനോ തയ്യാറായിട്ടില്ല. എംസി റോഡരുകില്‍ നില്‍ക്കുന്ന വൃക്ഷത്തിനകീഴിലൂടെയാണ് വൈദ്യുതിലൈന്‍ കടന്നുപോകുന്നതെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു ഒരു ദുരന്തത്തിനുകാത്തുനില്‍ക്കാതെ വേരറ്റവൃക്ഷം മുറിച്ചുനീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
















