തിരുവനന്തപുരം: കണ്ണൂരിലെ പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയന് ന്യായീകരിക്കുകയാണെന്ന് ബിജെപി സംസഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ബിഎംഎസ് പ്രവര്ത്തകന് കൊല്ലപ്പെട്ടപ്പോള്‍ ശാന്തമായത് പിണറായിയുടെ മുഖമാണെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂരില്‍ സിപിഎമ്മുകാരനായ ധനരാജന് കൊല്ലപ്പെട്ടതിന്റെ പ്രതികാരത്തിലാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത്. ഈ പ്രസ്താവന വിഷയത്തെ എത്രത്തോളം ലാഘവത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണെന്നും രമേശ് കുറ്റപ്പെടുത്തി
സംഭവത്തില്‍ ഇത്തരത്തിലൊരു വിശദീകരണം നല്കിയ പിണറായി കൊലപാതകികള്‍ ആരെന്നു കൂടി വ്യക്തമാക്കാന്‍ തയാറാകണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: