പത്തനാപുരം: പാര്‍ട്ടി നിയമിക്കരുതെന്ന് നിര്‍ദ്ദേശിച്ച റേഞ്ച് ഓഫീസര്‍ക്ക് എം എല്‍ എ യുടെ ഇടപെടലിലൂടെ നിയമനം.കെ.ബിഗണേഷ് കുമാറിന്റെഇടപെടലിനെതിരെ സി പി ഐയില്‍ പ്രതിഷേധം.മുന്‍പ് ഉണ്ടായിരുന്ന റേഞ്ച് ഓഫീസര്‍ ചന്ദ്രന്‍ പിള്ള വിരമിച്ച ഒഴിവിലേക്കാണ് പുതിയ ആളെ നിയമിക്കാന്‍ തയ്യാറായത്.
മണ്ണാറപാറ റേഞ്ചിലെ ഉദ്യോഗസ്ഥനായ വെട്ടിക്കവലസ്വദേശിയെയാണ് പത്തനാപുരം റേഞ്ച്ഓഫീസറായിമാറ്റി നിയമിച്ചത്.അഴിമതികേസിലും വിവാദമായകേസുകളിലും പ്രതിയായിരുന്ന ഉദ്യോഗസ്ഥനെ പത്തനാപുരം റേഞ്ച് ഓഫീസിന്റെ തലപ്പത്തേക്ക് എത്തിക്കരുതെന്ന് സിപിഐ മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിയ്‌ക്കും വനം മന്ത്രിയ്‌ക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി സ്വദേശിയായ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നിര്‍ദേശവും ഉണ്ടായി.
എന്നാല്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്ന് മണ്ണാറപാറയിലെ ഉദ്യോഗസ്ഥനെ തന്നെ വീണ്ടും നിയമിക്കുകയായിരുന്നു.
പാര്‍ട്ടി ആവശ്യപ്രകാരം നിയമിച്ച ഉദ്യോഗസ്ഥനെ ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ റേഞ്ച് ഓഫീസറായി മാറ്റുകയും ചെയ്തു.നിര്‍ദേശങ്ങളൊന്നും പാലിക്കാതെ ഉദ്യോഗസ്ഥനെ നിയമിച്ചത് പാര്‍ട്ടിയില്‍ നിന്നും വനംമന്ത്രിക്കെ തിരെയും വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി എം എല്‍ എ യുടെ നിര്‍ദേശം പോലും പരിഗണിച്ചില്ലെന്നും ആരോപണം ഉണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഗണേഷ്‌കുമാറിന് സീറ്റ് നല്‍കുന്നതിനെ ചൊല്ലി സിപിഐയില്‍ ചെറിയതോതില്‍ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.
















