പുത്തൂര്‍: ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധ അതിക്രമം. മതിലും ആഡിറ്റോറിയവുമെല്ലാം ഡിവൈഎഫ്‌ഐ എന്ന് ചായം പൂശി വികൃതമാക്കി.
തേവലപ്പുറം കൃഷ്ണന്‍ ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ മതിലുകളും,ആഡിറ്റോറിയവും, ഓഫീസും ആണ് ഡിവൈഎഫ്‌ഐ എന്നെഴുതി വികൃതമാക്കിയത്.കമ്മറ്റി ഓഫിസിന്റെ മതിലും,വാതിലുകളുമെല്ലാംഡിവൈഎഫ്‌ഐ ഓഫീസ് എന്ന പെയിന്റ് വച്ച് വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. ആഡിറ്റോറിയത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതേപോലെ എഴുതി പിടിപ്പിച്ചു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളാണ് സംഭവം ദേവസ്വം ബോര്‍ഡിന്റേയും ഉപദേശകസമിതിയുടേയും ശ്രദ്ദയില്‍പെടുത്തുന്നത്. ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ ക്കരാണന്നാണ് ആരോപണം ഉയര്‍ന്നിരുക്കുന്നത്.
ക്ഷേത്രത്തില്‍ കഴിഞ്ഞ കുറെ നാളായി നടന്നുവരുന്ന ഗീതാക്ലാസിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരുന്നു. 40ഓളം കുട്ടികള്‍ ഇവിടെ ക്ലാസിനെത്തുന്നുണ്ട്.രക്ഷിതാക്കളെ സമീപിച്ച് പലരേയും പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ബദലായി സംഘടന രൂപികരിച്ചെങ്കിലും അതിലേക്ക് കുട്ടികള്‍ എത്തിയതുമില്ല.തുടര്‍ന്ന് പല തവണ സംഘര്‍ഷത്തിനും ഇവര്‍ ശ്രമം നടത്തിയിരുന്നതായി ഉപദേശകസമിതി അംഗങ്ങള്‍ പറയുന്നു. ഇതാണ് സംഭവത്തിന് പിന്നില്‍ ഇവാരാണന്ന് ആരോപണം ഉയരുന്നത്. ക്ഷേത്രത്തിനുനേര അതിക്രമണം നടത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിവിധ ഹിന്ദുസംഘടനകള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അടിയന്തിരമായി കണ്ടെത്തി ശിക്ഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
















