പാലക്കാട്; ജില്ലയില്‍ ദേശിയ പാതകള മുതല്‍ ഗ്രാമീണ പാതകള്‍ വരെ തകര്‍ന്നു തരിപ്പണമായി. നഗരപാതകളും സംസ്ഥാന പാതകളും ഇതേ അവസ്ഥയിലാണ്. റോഡിന്റെ തകര്‍ച്ച ദേശീയപാതയില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതകുരുക്കിനും അപകടത്തിനും കാരണമാകുന്നു.
ഒറ്റപ്പാലം മുളഞ്ഞൂര്‍ പാതക്കടവ്-കള്ളിക്കുന്നു റൂട്ടില്‍ റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ സമരം തുടങ്ങി. താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം. ബസ് സര്‍വീസ് ഇല്ലാതായതോടെ പ്രദേശത്തെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. പാതക്കടവ്–കള്ളിക്കുന്നു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇരുപതിലേറെ ബസുകളാണു സര്‍വീസ് മുടക്കുന്നത്. മുളഞ്ഞൂര്‍ വഴിയുള്ള ബസുകള്‍ പാതക്കടവിലും വേങ്ങശേരി വഴിയുള്ള ബസുകള്‍ വയങ്കാവിനു സമീപവും യാത്രക്കാരെ ഇറക്കി മടങ്ങുകയാണ്. അമ്പലപ്പാറ–ലക്കിടി പേരൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഏഴു കിലോമീറ്റര്‍ റോഡ് റീടാര്‍ ചെയ്യാതെ സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യത്തിലാണു സമരമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
തച്ചനാട്ടുകരകുണ്ടൂര്ക്കുന്ന് കാരാട് റോഡിന്റെ ശോചനീയാവസ്ഥ ദുരിതമായി. മഞ്ചാടിപാടം ഭാഗത്തു റോഡിലുടനീളം വെള്ളക്കെട്ടില്‍ കുഴികള്‍ നിറഞ്ഞു. വാഹന ഗതാഗതം സാധ്യമല്ലാത്ത സ്ഥിതിയാണ്. സമീപത്തെ സ്കൂളിലേക്കു നടന്നു വരുന്ന കുട്ടികള്‍ക്കാണ് ഏറെ ദുരിതം.
നഗരത്തിലെ ബിഒസി റോഡില്‍ ടോള്‍ ഗേറ്റിനു സമീപമുള്ള വെള്ളക്കെട്ട് റോഡ് തകര്‍ച്ചയ്ക്കു കാരണമാകുന്നു. റെയില്‍വേ മേല്‍പാലം ഇറക്കത്തില്‍ പെട്രോള്‍ പമ്പിനോടു ചേര്‍ന്നുള്ള സ്ഥലത്താണു വെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതാണു ടൈലുകള്‍ ഇളകാന്‍ കാരണം. ബൂത്തിനു സമീപത്തെ റോഡ് തകരുന്നതു പതിവായതോടെയാണു ടൈല്‍ പതിച്ചത്. ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇതുവഴി കാല്‍നട യാത്രപോലും സാധ്യമല്ല. ദുര്‍ഗന്ധവും രൂക്ഷമാണ്.
കണ്ണനൂര്‍ പഴയ ജങ്ഷനിലെ ബൈപാസ് റോഡ് കേടായിട്ട് മാസങ്ങളായി. ബേന്ധപ്പെട്ട വകുപ്പില്‍ ഈ റോഡിനു വ്യക്തമായ രേഖയില്ലാത്തതിനാലാണ് അറ്റകുറ്റപ്പണി നടത്താതിരിക്കുന്നതെന്നാണു പൊതുമരാമത്ത് അധികൃതരുടെ ഭാഷ്യം.കാലാകാലങ്ങളായി കണ്ണനൂരിലേക്കു എളുപ്പവഴിയായി കുഴല്‍മന്ദം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡാണിത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വീതികൂട്ടിയപ്പോള്‍ കണ്ണനൂര്‍ തോട്ടുപാലത്തു നിന്നു കണ്ണനൂര്‍ ജങ്ഷനിലേക്കു ബൈപാസായി ഉയര്‍ത്തി. പഴയ ജങ്ഷനിലേക്കു മെയിന്‍ റോഡില്‍ നിന്നു ഒരു കിലോമീറ്റര്‍ ചുറ്റിവേണം വരാന്‍. എന്നാല്‍ കേടായ റോഡ് നേരെയാക്കിയാല്‍ പല്ലഞ്ചാത്തനൂര്‍, തിരുനെല്ലായ് ഭാഗത്തേക്കുള്ള എളുപ്പവഴിയാകും ഇത്.
കാലവര്‍ഷം തുടങ്ങിയതോടെ കൊല്ലങ്കോട് ബസ്സ് സ്റ്റാന്റ്റ് റോഡ് തകര്‍ന്ന് ചളിക്കുളമായി.ദിനംപ്രതി നിരവധി വാഹനങ്ങളാണ് സ്റ്റാന്റില്‍ നിന്നും യാത്ര തുടരുന്നത് പാലക്കാട് ചിറ്റൂര്‍ കോയമ്പത്തൂര്‍ കുഴല്‍മന്ദം തൃശ്ശൂര്‍ ഗോവിന്ദാപുരം ആലത്തൂര്‍ കാടാമ്പുഴ കോഴിക്കോട് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ സ്റ്റാന്റില്‍ കയറിയിറങ്ങായാണ് പോകുന്നത്.
വന്‍ ഗര്‍ത്തങ്ങള്‍ പോലുള്ള കുഴികള്‍ രൂപപ്പെടുത്താട് ബസ്സുകള്‍ സ്റ്റാന്റില്‍ കയറിയിറങ്ങുവാന്‍ ഏറെ പ്രയാസപ്പെടുകയാണ് എതിരെ വരുന്ന ബസ്സിനെ മറികടക്കുന്നതും കുഴികളിലൂടെ കയറിയിറങ്ങുന്നതും ബസ്സ് മറിയുമോ എന്ന ഭയപ്പാടിലാന്ന് യാത്രക്കാരും നിരവധി തവണ സ്റ്റാന്റില്‍ കയറിയിറങ്ങേണ്ട കൊല്ലങ്കോട്ട് പാലക്കാട്ട് സര്‍വീസ് നടത്തുന്ന ബസ്സും ചിറ്റൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സിന്റെയും ലീഫ് പൊട്ടി പോകുന്നതായും പറയുന്നു.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് പഞ്ചായത്തിന്റെ ബസ് സ്റ്റാന്റ് റോഡ് നിര്‍മ്മാണം നടത്തിയത്.
പണികള്‍ തുടങ്ങിയതു മുതല്‍ അഴിമതി ആരോപണമുണ്ടായിരുന്നു. നിലവിലുള്ള റോഡിലെ മെറ്റലും ഇന്നും എടുത്തു മാറ്റിയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് റോഡുപണി ചെയ്തത്.ഇവിടന്ന് എടുത്തു മാറ്റിയ 46 പെട്ടി മണ്ണ് ടിപ്പറില്‍ കടത്തി വിറ്റതായും അശാസ (തീയറോഡു നിര്‍മ്മാണം നടത്തിയതില്‍ ഖജനാവിനെ നഷം വരുത്തിയതില്‍ വിജിലന്‍സ് കേസുള്‍പ്പെടെയുണ്ട്. ബസ് സ്റ്റാന്റ് റോഡ് നന്നാക്കാത്ത പക്ഷം ബസുകള്‍ സ്റ്റാന്റില്‍ കയറാന്‍ കഴിയില്ല എന്ന നിലപാടിലാണ് ബസ്സുടമകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: