മാര്‍ ജെയിംസ് പഴയാറ്റിലിന്റെ അന്ത്യോപചാര ചടങ്ങുകള്‍
ചാലക്കുടി/മാള: അന്തരിച്ച ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റിലിന് ചാലക്കുടി പൗരാവലിയുടെ അന്ത്യാഞ്ജലി.കഴിഞ്ഞ ദിവസം അന്തരിച്ച ബിഷപ്പിന്റെ ഭൗതിക ശരീരം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ആശുപത്രിയില്‍ നടന്ന അന്ത്യോപചാര കര്‍മ്മങ്ങള്‍ക്ക് ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍,ചിക്കാഗോ ബിഷപ്പ് ഫാദര്‍ ജോയ് ആലപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.ആശുപത്രിയില്‍ ബിഷപ്പിന് അന്ത്യോപാചാരം അര്‍പ്പിക്കുന്നതിനായി ആയിരങ്ങളാണ് എത്തിയത്.നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്,പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്,സാമൂഹ്യ സാംസ്കാരിക രംഗ ത്തെ നിരവധി പേര് ഇവിടെ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയില്‍ പൊതുദര്‍ശനത്തിന് വെച്ചു.ബിഷപ്പിനെ ഒരു നോക്കു കാണുവാനും അന്ത്യോപചാരം അര്‍പ്പിക്കുവാനും വിശ്വാസികളുടെ വലിയ തിരക്കായിരുന്നു.ഫാദര്‍ ആന്റണി മുക്കാട്ടുകരക്കാരന്‍,സഹ വികാരിമാരായ ഫാതആന്റോ വട്ടോലി,അലക്സ് പുതുശ്ശേരി, കൈകാരന്മാരായ ആന്റണി മുണ്ടന്മാണി,റപ്പായി പുല്ലോക്കാരന്‍,ഷിബു എലുവത്തിങ്കല്‍,ജോസ് മേക്കാട്ടുപറമ്പില്‍,കേന്ദ്രസമിതി പ്രസിഡന്റ് സി.കെ.പോള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.വൈകിട്ട് സെന്റ് മേരീസ് ഫൊറാന പള്ളിയുടേയും പൗരാവലിയുടേയും നേതൃത്വത്തില്‍ ടൗണില്‍ നടന്ന മൗന റാലി നടത്തി.റാലിക്ക് നഗരസഭ ചെയര്‍ പേഴ്സണ്‍ ഉഷ പരമേശ്വരന്,പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.പി.ജോര്‍ജ്ജ്,കെ.എ.ഉണ്ണികൃഷ്ണന്,പൗരാവലിയുടെ എന്‍.കുമാരന്,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന നടന്ന അനുശോചന യോഗത്തില്‍ വികാരി ആന്റണി മുക്കാട്ടുകരകാരന്,നഗരസഭ ചെയര്‍ പേഴ്സണ്‍ ഉഷ പരമേശ്വരന്,സി.കെ.പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാലം ചെയ്ത മാര്‍ ജെയിംസ് പഴയാറ്റിന്റെ ഭൗതിക ശരീരം ഇന്നലെ അദ്ദേഹത്തിന്റെ ജന്മനാടായ പുത്തന്‍ചിറയിലെ പഴയാറ്റിലെ കുടുംബവീട്ടിലും ഫോറനാ ഈസ്റ്റ് പളളിയിലും പൊതുദര്‍ശനത്തിന് വെച്ചു. കനത്ത മഴ ഉണ്ടായതിനാല്‍ മൃദദേഹം വാഹനത്തില്‍ തന്നെയാണ് വെച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി എത്തിയിരുന്നു. അന്ത്യാഞ്ജലിക്കുശേഷം ഒപ്പിസ് കര്മ്മത്തിന് ഇരിങ്ങാലക്കുട രൂപത മെത്രാന് പോളി കണ്ണന്താനം, ചിക്കാഗോ സഹാ മെത്രാന് മാര്‍ ജോയ് ആലപ്പാടും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: