കൊച്ചി: വിവാദ മൗലവി ഡോ.സക്കീർ നായിക്കിനെ പിന്തുണച്ച മുസ്ളീം ലീഗിനെതിരെ ആഞ്ഞടിച്ച്കോൺഗ്രസ് നേതാവും എംഎൽഎയുമായ പിടി തോമസ്. കേരളത്തിൽ നിന്നുള്ള യുവാക്കളെ ഐഎസിലേക്ക് എത്തിച്ചതിൽ സക്കീറിന് പങ്കുണ്ടെന്നാണ് സംശയം. തൃക്കാക്കരയിൽ നിന്നുള്ള മെറിൻ എന്ന മറിയം സക്കീർ നായിക്കിന്റെ സ്വാധീനത്തിലാണ് കടുത്ത നിലപാട് എടുത്തത്.ഇയാളുടെ നിലപാട് ഇസ്ലാമിന് എതിരാണ്. മതത്തിന്റെ പേരിൽ യുവാക്കളെ ഭീകരാരാക്കുന്നത് തെറ്റാണ്. ഇത്തരമൊരാളെ മുസ്ലീം ലീഗും എംപി ഇടി മുഹമ്മദ് ബഷീറും പിന്തുണയ്ക്കാൻ പാടില്ലായിരുന്നു. തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: