സൂര്യവംശത്തിലെ രാജാവായിരുന്നു അംബരീഷൻ. ഏഴുദ്വീപുകളാൽ ചുറ്റപ്പെട്ട ഈ ഭൂമിമുഴവൻ അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. ഏകഛത്രാധിപതിയായിരുന്ന അദ്ദേഹം സാമ്രാജ്യവും ഐശ്വര്യവും സമ്പത്തും പരമപദപ്രാപ്തിക്കുള്ള മാർഗത്തിൽ തടസങ്ങളാണെന്ന ബോധത്തോടെയാണ് രാജ്യം ഭരിച്ചത്.
അദ്ദേഹം സ്വന്തം ഇന്ദ്രീയങ്ങളുടെ പ്രവർത്തനം ഭഗവാൻ എന്ന പരമമായ ലക്ഷ്യത്തിലേയ്‌ക്ക് മാറ്റിയതെങ്ങനെ എന്ന ശ്രീമദ് ഭാഗവതത്തിൽ വിവരിക്കുന്നു.
” സവൈമനഃ കൃഷണ പദാരവിന്ദയോഃ
വചാംസി വൈകുണ്ഠ ഗുണാനുവർണ്ണനേ
കരൗ ഹരേർമന്ദിര മാർജനാദിഷു
ശ്രുതിം ച കാരച്യുത സത്കഥോദയേ”
(ഭാഗവതം 9-4-18)
മുകുന്ദലിംഗാലയ ദർശനേ ദൃശൗ
തദ്ഭത്യ ഗാത്ര സ്പർശേം ഗ സംഗമം
ഘ്രാണം ച തദ് പാദ സരോജ സൗഭഗേ
ശ്രീമത്തുളസ്യാ രസനാ തദർപിതേ (19)
പാദൗ ഹരേഃ ക്ഷേത്രപദാനുസർപ്പണേ
ശിരോ ഹൃഷീകേശ പദാഭിവന്ദ്യതേ
കാമം ച ദാസ്യേനതു കാമകാമ്യയാ
യഥോത്തമശ്ലോക ജനാശ്രയാരതിഃ (20)
















